29 March Friday

ഹരിചരണും രോഷ്നി സുരേഷും ആലപിച്ച 'ശിക്കാരി ശംഭു'വിലെ ആദ്യ ഗാനം പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Dec 28, 2017

കൊച്ചി >  ജനുവരിയില്‍ തീയേറ്ററുകളില്‍ എത്തുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം 'ശിക്കാരി ശംഭു'വിലെ ആദ്യ ഗാനം റിലീസ് ചെയ്തു. 'മഴ' എന്ന ഈ മനോഹര ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ശ്രീജിത് ഇടവനയാണ്. ഹരിചരണും രോഷ്നി സുരേഷും ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്.

സുഗീത് സംവിധാനം നിര്‍വഹിച്ച 'ശിക്കാരി ശംഭു'വില്‍ കുഞ്ചാക്കോ ബോബന്‍, ശിവദ, വിഷ്ണു ഉണ്ണികൃഷ്ണന്‍, അല്‍ഫോന്‍സാ, ഹരീഷ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോണി ആന്റണി എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് നിഷാദ് കോയയാണ്. ഛായാഗ്രഹണം ഫൈസല്‍ അലിയും ചിത്രസംയോജനം വി സാജനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഏഞ്ചല്‍ മറിയ സിനിമാസിന്റെ ബാനറില്‍ എസ് കെ ലോറന്‍സാണ് 'ശിക്കാരി ശംഭു' നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക് 24*7 നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top