26 April Friday

ബുള്ളറ്റിന്റെ താളവുമായി 'ഷെയ്പ്പ് ഓഫ് യു'; പാട്ട് തരംഗമാകുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 3, 2017

യുവത്വത്തിന് എന്നും ഹരമാണ് ബുള്ളറ്റ്. കടന്നുപോകുന്ന വഴിയില്‍ എല്ലാവരുടെയും ഒരു നോട്ടമെങ്കിലും സ്വന്തമാക്കിയെ ഈ രാജകീയ വാഹനം പറക്കുകയുള്ളു. കൗമാരക്കാര്‍ മുതല്‍ വൃദ്ധന്മാര്‍ വരെ പ്രായഭേദമില്ലാത്ത ആരാധകരാണ് റോയല്‍ എന്‍ഫീല്‍ഡിനുള്ളത്.

ഈ ബുള്ളറ്റുകളെ വാദ്യോപകരണമാക്കി ഒരുഗ്രന്‍ സംഗീതം തീര്‍ത്തിരിക്കുകയാണ് ഗൗരങ്ക് സോണിയുടെ നേതൃത്വത്തിലുള്ള സംഘം.ബ്രിട്ടീഷ് ഗായകന്‍ എഡ് ഷീരന്റെ പ്രശസ്തമായ ഷെയ്പ്പ് ഓഫ് യു എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനാണ് ഈ ബുള്ളറ്റ് സംഗീതം.

ഗാനം ആലപിച്ചിരിക്കുന്നത് കാമാക്ഷി റായിയാണ്. ബുള്ളറ്റിന്റെ ഹോണും ,എഞ്ചിനും. ടയറിലും വരെ താളിമിട്ടാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഈ ശബ്ദങ്ങളെല്ലാം അതീവ ജാഗ്രതയെടെ ഒപ്പിയെടുത്ത ശേബഷം അമേരിക്കയില്‍ വെച്ചായിരുന്നു വീഡിയോയുടെ എഡിറ്റിംഗ് പൂര്‍ത്തിയാക്കിയത്



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top