20 April Saturday

കറുപ്പിന്റെ നിറമെനിക്കഹങ്കാരം; സാജിദ് യഹിയയുടെ മ്യൂസിക് വിഡിയോ 'ബൂര്‍ശാ'

വെബ് ഡെസ്‌ക്‌Updated: Sunday Jun 21, 2020

കൊച്ചി > അഭിനേതാവും സംവിധായകനുമായ സാജിദ് യഹിയ അവതരിപ്പിക്കുന്ന  ബൂര്‍ശാ എന്ന മ്യൂസിക് വിഡിയോ ശ്രേദ്ധയമാകുന്നു. തലമുറകള്‍ പാടി നടക്കുകയും അങ്ങനെ മലയാളിയുടെ രാഷ്ട്രീയബോധം രൂപീകരിക്കുന്നതില്‍ വലിയ പങ്കു വഹിക്കുകയും ചെയ്‌ത കവിതയായിരുന്നു ചങ്ങമ്പുഴയുടെ വാഴക്കുല. മഴ വന്ന നാളില്‍ മലയപ്പുലയന്‍ വെച്ച വാഴ കുലച്ച് കുല പാകമായപ്പോള്‍ ആ കുല തമ്പുരാന് വേണമെന്ന് കല്‍പ്പന വരികയായിരുന്നു. ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്‍ തന്‍ പിന്മുറക്കാര്‍ എന്നാണ് ചങ്ങമ്പുഴ ചോദിച്ചത്. എന്നാല്‍ ജനാധിപത്യത്തിന്റെ കയറ്റുമതിക്കാരാണെന്നു ഭാവിക്കുന്ന അമേരിക്കയില്‍പ്പോലും ഇന്നും വര്‍ണവിവേചനം കൊടി കുത്തി വാഴുമ്പോള്‍ 'അവരുടെ സങ്കടം ആരറിയാന്‍' എന്നു മാത്രം ചോദിച്ച് പിന്‍വാങ്ങാന്‍ പുതിയ തലമുറയ്ക്ക് സാധ്യമല്ല.

ഈ ബൂര്‍ശാപ്പാട്ടില്‍ കോരനാണ് വാഴ വെയ്ക്കുന്നത്. വാഴ കുലച്ചപ്പോള്‍ പണ്ടത്തെപ്പോലെ തന്നെ കണ്ടോന്റേതായി കുല. എന്നാല്‍ ഉടന്‍ തന്നെ തമ്പുരാന്റെ നേര്‍ക്ക് ബു ബു ബു ബൂര്‍ശാ എന്ന് വിരല്‍ചൂണ്ടുന്നതാണ് പാട്ട്. ബൂര്‍ഷാസി ശിക്ഷാനിയമങ്ങളുണ്ടാക്കുമെങ്കില്‍ ബൂര്‍ഷാസിയെ ചോദ്യം ചെയ്യുന്ന കല സൃഷ്‌ടിക്കുകയാണ് തങ്ങളെന്ന് ഗാനത്തിന്റെ സൃഷ്‌ടാക്കള്‍ പറയുന്നു.

ലോക്ക്ഡൗണ്‍ സമയത്തെ ചിത്രീകരണ പരിമിതികള്‍ ഗംഭീര ഗ്രാഫിക്കുകളിലൂടെ മറി കടക്കുന്ന ബൂര്‍ശാ, മലയാളികള്‍ക്ക് ഏറെ പരിചിതമല്ലാത്ത കിടിലന്‍ റാപ്പ് മ്യൂസിക്കിന്റെ അകമ്പടിയോടെയാണ് അരങ്ങു നിറയുന്നത്. സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് സാജിദ് യഹിയ തന്നെ. ഗായിക ശ്രേയ രാഘവും ഒപ്പം പാടുന്നുണ്ട്. സജിദ് യഹിയയും മനു മഞ്ജിതും ചേര്‍ന്ന് രചിച്ച ഗാനത്തിന്റെ റാപ്പ് ഒരുക്കിയിരിക്കുന്ന ക്രിസ്സെയിന്റ് ആന്‍ഡ് മാക്‌സ്.വിഷ്വലൈസേഷന്‍ അലോഷ്യ പീറ്റര്‍, സംഗീത നിര്‍വഹണം അലോഷ്യ പീറ്റര്‍, മിക്‌സിംഗ് ആന്‍ഡ് മാസ്റ്ററിംഗ് പ്രകാശ് അലക്‌സ്, എഡിറ്റര്‍ അമല്‍ മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിശ്വനാഥ് മഹാദേവ്, റെക്കോഡിംഗ് സ്റ്റുഡിയോ സപ്‌താ റെക്കോഡ്‌സ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top