23 April Tuesday

'ഐ ആം ഏന്‍ ഇന്ത്യന്‍'; റോക്കറ്റ് ശാസ്ത്രജ്ഞരുടെ കൈയ്യൊപ്പില്‍ ഒരു മ്യൂസിക് വീഡിയോ

വെബ് ഡെസ്‌ക്‌Updated: Monday Aug 14, 2017

ന്യൂഡല്‍ഹി > ഐഎസ്ആര്‍ഒ യിലെ പ്രഗല്‍ഭരായ ശാസ്ത്രജ്ഞര്‍ വരുന്ന സ്വാതന്ത്ര്യ ദിനത്തില്‍ വേറിട്ടൊരു സമ്മാനമാണ് രാജ്യത്തിന് സമര്‍പ്പിക്കാനൊരുങ്ങുന്നത്. ശാസ്ത്ര ഗവേഷണങ്ങളില്‍ മാത്രം മുഴുകിയിരുന്ന ഇവര്‍ സംഗീതലോകത്തും ചുവടുറപ്പിക്കുകയാണ്. ആദ്യമായി ഒരു മ്യൂസിക്ക് വീഡയോ നിര്‍മ്മിച്ച് പുറത്തിറക്കിയിരിക്കുകയാണിവര്‍. റോക്കറ്റ് @ ബാന്റ് എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക്ക് ബാന്റ്, തങ്ങളുടെ ജോലിക്ക് ശേഷം ലഭിക്കുന്ന സമയത്താണ്  നിര്‍മ്മിച്ചതെന്ന് സംഘം പറയുന്നു.

ശാസ്ത്രജ്ഞരും എഞ്ചിനീയറും അടക്കമുള്ളവരാണ് ബാന്റിലെ അംഗങ്ങള്‍. 'ഐആം ഏന്‍ ഇന്ത്യന്‍' എന്നാണ് ആല്‍ബത്തിന് പേരിട്ടിരിക്കുന്നത്. ചന്ദ്രനില്‍ ഇന്ത്യന്‍ പതാക പാറിപ്പറക്കുന്ന ദൃശ്യത്തോടെ ഗാനം ആരംഭിക്കുന്നു. പുതിയ ഭാരതം കെട്ടിപ്പടുക്കാനും അക്രമങ്ങള്‍ക്ക് അറുതി വരുത്തണമെന്നും വരികളിലുണ്ട്‌. ദേശഭക്തിയെ കുറിച്ച് വിവരിക്കുന്ന വീഡിയോ ഭൂരിഭാഗവും മലയാളത്തിലാണ്. രാഷ്ട്രീയം കലര്‍ത്തിയില്ലെന്നും ജനങ്ങളുടെ മനസില്‍ പോസിറ്റീവ് ചിന്തകള്‍ കൊണ്ടുവരണമെന്ന് മാത്രമാണ് ഇതിലൂടെ ലക്ഷ്യം വച്ചതെന്നും ബാന്റ് അംഗങ്ങള്‍ പറഞ്ഞു.

എയിറോസ്‌പേസ് എഞ്ചിനീയര്‍ ഷിജു ജി തോമസാണ് വരികള്‍ എഴുതി സംഗീതം നല്‍കിയിരിക്കുന്നത്‌. 'തിരക്കുകള്‍ക്കിടയില്‍ കിട്ടിയ സമയത്താണ് വീഡിയോ ഒരുക്കിയത്. ഇന്ത്യക്കാര്‍ക്കായി ഇത് സമര്‍പ്പിക്കുന്നു'; ഷിജു പറഞ്ഞു. 18 മാസം കൊണ്ടാണ് വീഡിയോ പൂര്‍ത്തിയാക്കിയത്. അറബിക്കടലിന്റെ തീരത്തായിരുന്നു ചിത്രീകരണം.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top