27 April Saturday

വീണ്ടും യൂട്യൂബില്‍ ഹിറ്റായി മെക്സിക്കന്‍ അപാരതയിലെ ഗാനം

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2017

കൊച്ചി > ടോവിനോ തോമസ് നായകനാവുന്ന ഒരു മെക്സിക്കന്‍ അപാരതയിലെ 'ഏമാന്മാരെ ഏമാന്മാരെ' എന്ന് തുടങ്ങുന്ന ഗാനവും ശ്രദ്ധനേടുന്നു. പാട്ടിലൂടെ പ്രതിഷേധിക്കുന്ന ഗാനം റിലീസ് ചെയ്ത് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് ലക്ഷത്തിലധികം പേരാണ് യൂട്യൂബില്‍ കണ്ടത്.  മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247 ആണ് ഗാനം റിലീസ് ചെയ്തത്. നേരത്തെ ചിത്രത്തിലെ കലിപ്പ് കട്ട കലിപ്പ് എന്ന ഗാനവും വൈറലായിരുന്നു.

രഞ്ജിത് ചിറ്റാടെയാണ് ഈ പ്രതിഷേധ ഗാനം രചിക്കുകയും സംഗീതം നല്‍കുകയും ചെയ്തിരിക്കുന്നത്. ഷെബിന്‍  മാത്യുവാണ് ആലാപനം.

ഒഫീഷ്യല്‍ സോങ്ങ് വീഡിയോ യൂട്യൂബ് ചാനലില്‍ കാണാം:

ടോം ഇമ്മട്ടി സംവിധാനം നിര്‍വഹിച്ച ഒരു മെക്സിക്കന്‍ അപാരതയില്‍ ടോവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരന്‍, ഗായത്രി സുരേഷ്, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍, സുധി കോപ്പ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട.് ഛായാഗ്രഹണം പ്രകാശ് വേലായുധനും ചിത്രസംയോജനം ഷമീര്‍മുഹമ്മദ്ദുമാണ്. അനൂപ് കണ്ണന്‍ സ്റ്റോറീസ് ന്റെ ബാനറില്‍ അനൂപ് കണ്ണനാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top