28 March Thursday

രാജീവ്‌ ആലുങ്കലിന്റെ പാട്ടെഴുത്തിന് മുപ്പതാണ്ട്

വെബ് ഡെസ്‌ക്‌Updated: Friday Dec 30, 2022

ആലപ്പുഴ > രാജീവ്‌ ആലുങ്കലിന്റെ പാട്ടെഴുത്ത് യാത്ര മൂന്ന് പതിറ്റാണ്ട് കാലം തികയുന്നു. സാത്ഥകവും, സജീവവുമായ എഴുത്ത് സപര്യയ്ക്ക് പ്രിയപെട്ടവരുടെ സ്നേഹാദരങ്ങളുടെ തുടക്കം ചെന്നൈയിലാണ്. 2023 ജനുവരി എട്ടാംതിയതി ഞായറാഴ്‌ച, ചെന്നൈ ആശാൻ മെമ്മോറിയൽ അസോസിയേഷനും, ആശ്രയവും സംയുക്തമായാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.

ചീഫ് സെക്രട്ടറി ഡോ. V.P. ജോയ് ഉദ്ഘാടനം ചെയ്യും. മാർകഴി മഹോത്സവത്തിൽ സംവിധായകൻ ഹരിഹരൻ ഉപഹാരം സമർപ്പിക്കും. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിന്റെ ചെയർമാൻ കൂടിയായ കവി വി. മധുസൂധനൻ നായർ, ചലച്ചിത്ര പിന്നണി ഗായകരായ K.S. ചിത്ര, സുജാത മോഹൻ, ഉണ്ണി മേനോൻ, ഗാനരചയിതാക്കളായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ, കൈതപ്രം, വൈരമുത്തു, താമരൈ, ഗംഗൈ അമരൻ, തുടങ്ങിയവർ ആശംസകൾ നേരും.

1993 ൽ പ്രോഫഷണൽ നാടകത്തിൽ ആരംഭിച്ച രാജീവ്‌ ആലുങ്കലിന്റെ ഗാനരചനാ യാത്ര ആൽബം, നാടകം, സിനിമ രംഗങ്ങളിലൂടെ സജീവമായി. ഈ മൂന്ന് രംഗങ്ങളിലുമായി 4200 ഗാനങ്ങൾ രചിച്ചതിന് 2021 ൽ URF നാഷണൽ റെക്കോർഡ് ലഭിച്ചു. മൂന്നു തലമുറകളിലെ മഹാപ്രതിഭകളുമൊന്നിച്ച് പ്രവർത്തിക്കാനായി. അൻപതു വയസിനു താഴെ മുപ്പതു വർഷത്തെ സജീവ പാട്ടെഴുത്ത് ചരിത്രമുള്ള മലയാളത്തിലെ ഏക ഗാനരചയിതാവാണ് രാജീവ്‌ ആലുങ്കൽ.

ഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് (മൂന്ന് പ്രാവിശ്യം) സമഗ്രസംഭവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് കവിതയ്ക്കുള്ള ആശാൻ - ഭാരതി ദേശീയ സാഹിത്യ പുരസ്കാരം,ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു. 2017 - 2022 കാലയളവിൽ
കേരള സർക്കാർ നിയന്ത്രണത്തിലുള്ള പല്ലന കുമാരനാശാൻ സ്മാരകത്തിന്റെ ചെയർമാൻ ആയിയുന്നു

നിലവിളിത്തെയ്യം, ഏകാകികളുടെ ഗീതം, വേരുകളുടെ വേദാന്തം, പല്ലൊട്ടി മിഠായി, കനൽപ്പെണ്ണ് എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട കവിത സമാഹാരങ്ങൾ. "എന്റെ പ്രിയഗീതങ്ങൾ" എന്ന പേരിൽ തിരഞ്ഞെടുത്ത 1001 ഗാനങ്ങളുടെ സമാഹരവുമുണ്ട്.
ഡിസംബർ 30 ന് റിലീസാകുന്ന "നല്ല സമയം" എന്ന ചിത്രം രാജീവ്‌ പെട്ടെഴുതിയ 135 മത് ചിത്രമാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top