26 April Friday

‘‘എത്രയെത്ര മതിലുകൾ തകർത്തെറിഞ്ഞ കേരളം...’’ നവോത്ഥാന ഗാനവുമായി പുഷ്‌പവതി Video

വെബ് ഡെസ്‌ക്‌Updated: Monday Nov 19, 2018

കൊച്ചി > നവോത്ഥാന മൂല്യങ്ങളെ ഇല്ലാതാക്കി കേരളത്തെ പിന്നോട്ടു നടത്താനുള്ള ശ്രമങ്ങൾക്കെതിരെ നവോത്ഥാന ഗാനവുമായി ഗായിക പുഷ്‌പവതി. ‘ഞങ്ങൾ ജനങ്ങൾ ഭരണഘടനക്കൊപ്പം’ എന്ന പ്രഖ്യാപനത്തോടെ നവംബർ 13ന്‌ തിരുവനന്തപുരത്ത്‌ നടന്ന ‘വി, ദി പീപ്പിൾ’ പരിപാടിയിൽ പുഷ്‌പവതി ചിട്ടപ്പെടുത്തി ആലപിച്ച ഗാനം പിന്നീട്‌ റെക്കോഡ്‌ ചെയ്‌ത്‌ പുറത്തിറക്കുകയായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ പുഷ്‌പവതി പുരോഗമാനാശയങ്ങൾക്കായി എന്നും നിലയുറപ്പിച്ചിട്ടുള്ള കലാകാരിയാണ്‌.

‘‘എത്രയെത്ര മതിലുകൾ തകർത്തൈറിഞ്ഞ കേരളം...’’ എന്നാരംഭിക്കുന്ന ഗാനം അയ്യങ്കാളിയും ശ്രീനാരായണഗുരുവും സഹോദരൻ അയപ്പനുമെല്ലാം നേതൃത്വം നൽകിയ പോരാട്ടങ്ങളും നവോത്ഥാന മൂല്യങ്ങളും മലയാളിയെ ഓർമിപ്പിക്കുന്നു. രാജപാതയിൽ കുതിച്ച വില്ലുവണ്ടിയും പന്തിഭോജനവും ഒരു ജാതി ഒരു മതവുമെല്ലാം കടന്നുവരുന്ന വരികൾ എഴുതിയത്‌ ജോഷി ഇടശ്ശേരിയാണ്‌. പ്രളയദുരിതം അതിജീവിച്ച കേരളത്തിന്റെ അതിജീവനത്തെപ്പറ്റിയും പാട്ടിൽ പരാമർശമുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top