26 April Friday

"പൊന്നി നദി" ; പൊന്നിയിൻ സെൽവനിലെ ആദ്യ ഗാനം തരംഗമായി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022


ചെന്നൈ : ഇന്ത്യൻ സിനിമയിലെ എറ്റവും വലിയ ചിത്രമാകുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ  ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ മൾടി സ്റ്റാർ ചിത്രം പൊന്നിയിൻ സെൽവൻ " (പിഎസ്-1) പ്രദർശന സജ്ജമായി.  ലൈക്കാ പ്രൊഡക്ഷൻസും, മദ്രാസ് ടാക്കീസും  സംയുക്തമായി നിർമ്മിച്ച രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിൻ്റെ ഒന്നാം ഭാഗം (പി എസ് 1) സെപ്റ്റംബർ 30 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. ഇതിൻ്റെ മുന്നോടിയായി റഫീക്ക് അഹമ്മദ് രചിച്ച് എ ആർ റഹ്മാൻ സംഗീതം നൽകി അൽഫോൺസ് ജോസഫ് ആലപിച്ച  " പൊന്നി നദി കാണണം ഞാൻ , ഇരുളും മുമ്പേ. കന്നി പെണ്ണേ കാണണം ഞാൻ , കാറ്റു പോലെ  " എന്ന ആദ്യ ഗാനം ഇന്നലെ പുറത്തു വിട്ട് മണിക്കൂറുകൾക്കകം തന്നെ ആരാധകർക്കിടയിൽ തരംഗമായി മുന്നേറുന്നു .

പത്താം നൂറ്റാണ്ടിൽ , ചോഴ ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന  പ്രതിസന്ധികളും , അപകടങ്ങളും , സൈന്യത്തിനും ശത്രുക്കൾക്കും, ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളും, ത്യാഗങ്ങളും,നേട്ടങ്ങളും, ചടുലതയോടെ  ആവതരിപ്പിക്കുന്ന, പ്രമുഖരായ താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും അണിനിരക്കുന്ന ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര ആവിഷ്കാരമാണ്   "പൊന്നിയിൻ സെൽവൻ". വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ബാബു ആൻ്റണി , പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, , അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ.
പി ആർ ഒ :സി.കെ.അജയ് കുമാർ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top