24 April Wednesday

മോഡിക്കും പൗരത്വ നിയമത്തിനുമെതിരെ പ്രതിഷേധ വരികളുമായി ലോക പ്രശസ്‌ത മ്യൂസിക്‌ ബാൻഡ്‌ പിങ്ക്‌ ഫ്ലോയ്‌ഡ്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 27, 2020

ലോകത്തേറ്റവും അറിയപ്പെടുന്ന മ്യൂസിക് ബാൻഡുകളിൽ ഒന്നാണ് പിങ്ക് ഫ്ലോയിഡ്. അമ്പതിലേറെ വർഷത്തോളം സംഗീത ലോകത്തെ വിസ്മയിപ്പിച്ച, തലമുറകളെ വാർത്തെടുത്ത ഇതിഹാസം. പിങ്ക് ഫ്ലോയിഡിന്റെ സ്ഥാപകരിൽ ഒരാളായ റോജർ വാട്ടേഴ്‌സ് ശ്രദ്ധിക്കപ്പെടുന്നത് സംഗീതജ്ഞൻ എന്ന നിലയിൽ മാത്രമല്ല. ലോകമെമ്പനാടും നടക്കുന്ന അനീതികൾക്കെതിരെ ശബ്ദമായും സാന്നിദ്ധ്യമായും ആ വ്യക്തിത്വമുണ്ട്.

ഒടുവിലായി, ഇന്ത്യയിൽ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമറിയിക്കുകയാണ് വാട്ടേഴ്‌സ്. വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെയെ വിട്ടയക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധ വേദിയാണ് വാട്ടേഴ്‌സ് ഇതിനായി തിരഞ്ഞെടുത്തത്. ആമിർ അസീസ് എന്ന ഡൽഹിക്കാരന്റെ കവിത വായിച്ചുകൊണ്ടാണ് റോജർ വാട്ടേഴ്‌സ് പ്രതിഷേധം രേഖപ്പെടുത്തിയത്. പൗരത്വ നിയമത്തെ ഫാസിസവും വംശീയവുമായ നിയമം എന്ന് വിവരിച്ച ശേഷമാണ് വാട്ടേഴ്‌സ് കവിത വായിക്കുന്നത്.

"നമുക്കാർക്കും അറിയാത്ത ഒരു യുവാവിൽ നിന്നാണിത്. ഡൽഹിയിൽ നിന്നുള്ള കവിയും ആക്റ്റിവിസ്റ്റുമായ ആമിർ അസീസിന്റേതാണിത്. മോഡിയ്ക്കും അയാളുടെ ഫാസിസവും വംശീയവുമായ പൗരത്വ നിയമത്തിനെതിരെ സമരത്തിലാണ് അയാൾ. അയാളുടെ കവിതയിൽ നിന്നുള്ള ഒരു ഭാഗം ഞാൻ വായിക്കുകയാണ്." എഴുപത്തിയാറുകാരനായ സംഗീതജ്ഞൻ പറഞ്ഞു. ആമിർ അസീസിന്റെ 'സബ് യാദ് രഖേ ജായേഗാ' എന്ന കവിതയാണ് വാട്ടേഴ്‌സ് വായിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top