26 April Friday

മമ്മൂട്ടിയുടെ തമിഴ് ചിത്രം 'പേരന്‍പ്'; പുതിയ വീഡിയോ ഗാനം കാണാം

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018

കൊച്ചി > മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തുന്ന തമിഴ് ചിത്രം 'പേരന്‍പി'ന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'വാന്‍തൂരല്‍' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

ദേശീയ അവാര്‍ഡ് ജേതാവായ തമിഴ് സംവിധായകന്‍ റാം ഒരുക്കുന്ന ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. 'തങ്ക മീങ്കല്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സാധന ഈ ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം മുഖ്യകഥാപത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്  എന്നിവരും പ്രധാന വേഷത്തിലുണ്ട്.

യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു.തമിഴിലും മലയാളത്തിലുമായാണ് ചിത്രം ഒരുങ്ങുന്നത്. 'പേരന്‍പ്' ഉടന്‍ തീയേറ്ററുകളിലെത്തും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top