23 April Tuesday

സ്‌നേഹ സന്ദേശമുണര്‍ത്തി 'ഓണപ്പാട്ടിന്‍ ഈണം പോലെ': video

വെബ് ഡെസ്‌ക്‌Updated: Thursday Aug 31, 2017

കാര്‍ത്തിക് ചിദംബരത്തിന്റെ സംവിധാനത്തില്‍  വീഡിയോ ആല്‍ബം 'ഓണപ്പാട്ടിന്‍ ഈണം പോലെ' പുറത്തിറങ്ങി. പ്രശസ്ത  ഗായകന്‍ ഹരിചരനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഓണത്തിനോടനുബന്ധിച്ച് ശക്തമായ ഒരു സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ് 'ഓണപ്പാട്ടിന്‍ ഈണം പോലെ' നിര്‍മ്മിച്ചിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.ഓണമാഘോഷിക്കാന്‍ കേരളത്തിലേക്ക് യാത്ര തിരിക്കുന്ന ഒരു യുവാവിനെ കേന്ദ്രീകരിച്ചാണ് ആല്‍ബത്തിന്റെ വീഡിയോ ഒരുക്കിയിരിക്കുന്നത്.


യാത്രയിലൂടനീളം ലഭിക്കുന്ന വേറിട്ട അനുഭവങ്ങളിലൂടെ തന്റെ ബാല്യകാല സ്മരണകളിലേക്ക് കഥാപാത്രം എത്തിച്ചേരുന്നു. മാതാപിതാക്കള്‍ക്ക് മക്കള്‍ സന്തോഷമായിരിക്കണമെന്നും, അനാഥര്‍ക്ക് മാതാപിതാക്കള്‍ സന്തോഷമായിരിക്കണമെന്നുമാണുള്ളതെന്ന സന്ദേശം നല്‍കിയാണ് ആല്‍ബം അവസാനിക്കുന്നത്. അന്തരിച്ച നടന്‍ എന്‍ എഫ് വര്‍ഗ്ഗീസിന്റെ മകന്‍  സോണി വര്‍ഗീസാണ് ആല്‍ബത്തിന് ഈണം നല്‍കിയത്‌. ക്യാമറ ജാക്‌സണ്‍ ബെഞ്ചമിന്‍,  കഥ-തിരക്കഥ  ശ്രീജിത് ചെരിയില്‍, രചന ഷിജു എസ് വിസ്മയ. അസ്ഗര്‍ അലിയാണ് വീഡിയോയില്‍ അഭിനയിക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top