തലശ്ശേരി/ബംഗളൂരു> ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകരുടെ നിരയിലേക്ക് 14കാരനായ സായി സങ്കൽപ് കൂടി എത്തുന്നു. രാജീവ് ആലുങ്കൽ രചിച്ച ഓണപ്പാട്ടിന് ഈണമിട്ടുകൊണ്ടാണ് സായി സങ്കൽപ്പിന്റെ അരങ്ങേറ്റം. ഈണത്തിനു പുറമേ ഓർക്കസ്‌ട്രേഷനും പ്രോഗ്രാമിങ്ങും സായിസങ്കൽപ് തന്നെയാണ്. ബംഗളൂരുവിൽ ഉള്ള സായി സ്റ്റുഡിയോയിലാണ് പാട്ടിന്റെ റെക്കോർഡിങ് നടന്നത്.
തലശ്ശേരി ധർമടം സ്വദേശികളായ നിതിൻ കുണ്ടത്തിലിന്റെയും സുനിഷ അലാട്ടിന്റെയും മകനായ സായി സങ്കൽപ് ബംഗളൂരു മിത്ര അക്കാദമിയിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. കന്നഡ സംഗീതജ്ഞരായ സ്റ്റീഫൻ പ്രയോഗിൻ്റെയും അസ്ലം ഖാൻ്റേയും കീഴിലാണ് സായി സംഗീതം അഭ്യസിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ നൂറോളം ഗാനങ്ങൾക്ക് ആൺപ്ലഗ്ഗ്‌ട് കവർ വേർഷനും ചെയ്തിട്ടുണ്ട് സായി. യുവഗായികമാരായ അനന്യയും, അഥിതിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലിമി ബിന്ദു രാജാണ് ദൃശ്യാവിഷ്കാരം.യുഎഇയിലെ പ്രശസ്ത സംഗീത കമ്പനിയായ കീ ഫ്രെയിംസ് ഇന്റർനാഷണലിന് വേണ്ടി റാഫി വക്കമാണ് "പുന്നാര പൊന്നോണം" നിർമിച്ചിരിക്കുന്നത്. രാജീവ് ആലുങ്കലുമൊത്ത് പുതിയ പാട്ടൊരുക്കത്തിലാണ് ഇപ്പോൾ സായി സങ്കൽപ്.
video link: https://youtu.be/FeyHcCMKcCU
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..