27 April Saturday

നിർഭയയോടുള്ള ആദരസൂചകം, ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്സിന്റെ സംഗീത ആൽബം 'നിർഭയ' പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

ജഗതി ശ്രീകുമാർ എൻ്റർടെയ്മെ‌ൻ്റ്സിൻ്റെ മൂന്നാമത്തെ പ്രോജക്ടായ സംഗീത ആൽബം 'നിർഭയ' പ്രകാശനം ചെയ്തു. ഒട്ടേറെ പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ശ്രീ.സിധിൻ 2012 ഡിസംബർ 16ന് ഡൽഹിയിൽ അതിക്രൂരമായി കൊല്ലപ്പെട്ട നിർഭയയോടുള്ള ആദരസൂചകമായാണ് ഈ ആൽബം ഒരുക്കിയിരിക്കുന്നത്.

ആൽബത്തിൻ്റെ ഓൺലൈൻ മ്യൂസിക് ലോഞ്ച് സുരേഷ് ഗോപി എം പി നിർവ്വഹിച്ചു. കൂടാതെ നിർമ്മാതാവും നടനുമായ സുരേഷ് കുമാറും മേനക സുരേഷ്കുമാറും ചേർന്ന് DVD ലോഞ്ചും മ്യൂസിക്‌ ഡയറക്ടർ സ്റ്റീഫൻ ദേവസ്സി വെബ് സൈറ്റ് പ്രകാശനവും നിർവ്വഹിച്ചു. സായ് പ്രൊഡക്ഷൻസിൻ്റെ മാനേജിംഗ് ഡയറക്ടർമാരായ സതീഷ് കുമാർ, സായ് സുധാ സതീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പ്രഗത്ഭരായ അണിയറ പ്രവർത്തകരാണ് നിർഭയയെ വേറിട്ടു നിർത്തുന്നത്. ജഗതി ശ്രീകുമാറിൻ്റെ മകനും ജഗതി ശ്രീകുമാർ എൻ്റർടെയ്മെൻ്റ്സിൻ്റെ എം.ഡിയുമായ രാജ് കുമാറും നിർഭയയിൽ അഭിനയിച്ചിട്ടുണ്ട്. വർഷങ്ങളായി സിനിമ രംഗത്തും സജീവമായ  സംവിധായൻ സിധിൻ, ജഗതി ശ്രീകുമാർ എൻ്റർടെയ്മെൻ്റ്സിൻ്റെ മാനേജിംഗ് പാർട്ണർ കൂടിയാണ്.

പതിനേഴോളം ഭാഷകളിൽ സിനിമ എഡിറ്റ് ചെയ്ത് ലിംക ബുക്ക് ഓഫ് റെക്കോർട്സിൽ ഇടം നേടുകയും 8 തവണ ദേശീയ പുരസ്ക്കാരം സ്വന്തമാക്കുകയും ചെയ്ത ശ്രീകർ പ്രസാദാണ് നിർഭയയുടെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. മുൻനിര ഛായാഗ്രഹകരിൽ ഒരാളായ ബിനേന്ദ്ര മേനോനാണ് കാമറ. ഗിരീഷ് നക്കോടിൻ്റെ വരികൾക്ക് സ്റ്റീഫൻ ദേവസിയാണ് ഈണം പകർന്നിരിക്കുന്നത്. സിനിമാ പിന്നണിഗായികയായ സുജാതയുടെ മകള്‍ ശ്വേതാ മോഹനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജഗതി ശ്രീകുമാർ എൻ്റർടെയ്മെൻ്റ്സിൻ്റെ ബാനറിൽ സായ് പ്രൊഡക്ഷൻസാണ് നിർഭയ നിർമ്മിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top