03 July Thursday

‘നിളയാണ് ഞാൻ’..ഹൃദയങ്ങൾ കീഴടക്കി സിത്താര

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

പാലക്കാട്‌> ഗായിക സിതാര കൃഷ്ണകുമാർ ആലപിച്ച ‘നിളയാണ് ഞാൻ’ സംഗീത വിഡിയോ ആൽബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. എസ്‌ ശിവകുമാറിന്റെ വരികൾക്ക്‌ പ്രവീൺകുമാറാണ്‌ ഈണം പകർന്നിരിക്കുന്നത്‌.

ഭാരതപ്പുഴയെക്കുറിച്ചുള്ള  ഗാനം പുഴ പാടുന്ന രീതിയിലാണ്‌ ഒരുക്കിയിട്ടുള്ളത്‌.
‘നിളയാണ്‌ ഞാൻ ഒഴുകും നിളയാണു ഞാൻ’ എന്നു തുടങ്ങുന്ന ഗാനം ഭാരതപ്പുഴയുടെ നിർജീവാവസ്ഥ വിവരിക്കുന്നു. എബി എസ്‌ ഒലിക്കൽ, ജാസ്‌റ്റിൻ ജസീൽ, സുരാജ്‌ എം കൃഷ്‌ണ എന്നിവരാണ്‌ ഗാനരംഗങ്ങൾ ചിത്രീകരിച്ചത്‌. അഭിഷേകാണ്‌ എഡിറ്റിങ്‌. ഓർക്കസ്‌ട്ര ഹരി മുരളി ഉണ്ണിക്കൃഷ്‌ണൻ. സിതാരയുടെ ഹൃദ്യമായ ആലാപനം പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top