26 April Friday

വെട്ടിയാര്‍ പ്രേംനാഥ് അനുസ്മരണം ‘ലെക്കാലം’-

വെബ് ഡെസ്‌ക്‌Updated: Saturday Sep 12, 2020


തൃശൂർ
കേരളത്തിലെ ആദ്യകാല ഫോക്‌‌ലോറിസ്റ്റും കലാപ്രവർത്തകനും ‘ആദിയില്ലല്ലോ അന്തമില്ലല്ലോ...' തുടങ്ങിയ നാടൻ
പാട്ടുകൾ മലയാളിക്ക് കണ്ടെത്തി സമ്മാനിക്കുകയും ചെയ്ത വെട്ടിയാർ പ്രേംനാഥിനെ അനുസ്‌മരിച്ചു. നാടൻകലാപ്രവർത്തകരുടെ സംഘടനയായ നാട്ടുകലാകാരക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിലാണ് ‘ലെക്കാലം’
എന്ന പേരിൽ ചടങ്ങ് സംഘടിപ്പിച്ചത്.

ഓൺലൈൻ അനുസ്മരണയോഗം ഫോക്‌ലോർ അക്കാദമി ചെയർമാൻ സി ജെ കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. നാട്ടുകലാകാരക്കൂട്ടം സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ ചന്ദ്രൻ അധ്യക്ഷനായി. കെ കെ ഗംഗാധരൻ
അനുസ്മരണ പ്രഭാഷണവും ഡോ. അജു നാരായണൻ മുഖ്യപ്രഭാഷണവും നടത്തി. രമേഷ് കരിന്തലക്കൂട്ടം, ബെെജു തെെവമക്കൾ, പ്രശാന്ത് പങ്കൻ നാട്ടുപൊലിമ, ഉദയൻ കുണ്ടംകുഴി, സുമേഷ് നാരായണൻ, സി കെ പ്രേംകുമാർ, ശശികുമാർ കളം, ഗംഗാധരൻ ചേതന, രാഹുൽ ഗാന്ധി, അനുജ എന്നിവർ സംസാരിച്ചു. വിജയൻ ഗോത്രമൊഴി നന്ദി പറഞ്ഞു. നാട്ടുകലാകാരക്കൂട്ടം മിളിന്തി മീഡിയ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന ഓൺലെെൻ അനുസ്മരണം അഖിലേഷ് പ്രഭാകർ കോ–-ഓർഡിനേറ്റ് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top