26 April Friday

യേശുദാസും എസ്‌പിബിയും ഒന്നിക്കുന്ന 'കിണറിലെ' ഗാനം പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 6, 2018


കൊച്ചി > 27 വർഷങ്ങൾക്ക്  ശേഷം ഗാനഗന്ധർവ്വൻ കെ ജെ യേശുദാസും എസ് പി ബാലസുബ്രമണ്യവും ഒന്നിക്കുന്ന 'കിണറിലെ' അയ്യാ സാമാ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി  .എം ജയചന്ദ്രൻ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന്റെ  വരികൾ രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനും പളനി സ്വാമിയും ചേർന്നാണ് . എം എ നിഷാദ് കഥയെഴുതി സംവിധാനം ചെയുന്ന കിണറിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് അൻവർ അബ്ദുള്ളയും ഡോ. അജു കെ നാരായണനുമാണ് . ജയപ്രദ, രേവതി, പശുപതി, പാർത്ഥിപൻ, അർച്ചന, നാസ്സർ, പാർവതി നമ്പ്യാർ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, ജോയ് മാത്യു, അനു ഹസൻ തുടങ്ങിയ മുൻനിര താരങ്ങൾ അണിനിരക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത്  ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രീയേഷന്സിന്റെ ബാനറിൽ സജീവ് പി കെയും ആൻ സജീവും ചേർന്നാണ് . മ്യൂസിക് 247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.   ചിത്രം കേണി  എന്ന  പേരിലായിരിക്കും തമിഴിൽ റിലീസ് ചെയ്യുക . ച്ഛയാഗ്രാഹണം   നൗഷാദ് ഷെരിഫ്  ചിത്രസംയോജനം  ശ്രീകുമാർ നായർ .
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top