08 December Friday

തൊണ്ടിമുതലും ദൃക്സാക്ഷിയും ചിത്രത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Jun 30, 2017

കൊച്ചി > ദിലീഷ് പോത്തന്‍ സംവിധാനം നിര്‍വഹിച്ച ഫഹദ് ഫാസില്‍ സുരാജ് വെഞ്ഞാറമൂട് ചിത്രം  തൊണ്ടിമുതലും ദൃക്സാക്ഷിയുമിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകര്‍ന്ന മൂന്ന് ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബലായ മ്യൂസിക്247 ആണ് ഗാനങ്ങള്‍ റിലീസ് ചെയ്തത്. ഗണേഷ് സുന്ദരം, സൌമ്യ രാമകൃഷ്ണന്‍, സിതാര കൃഷ്ണകുമാര്‍ ഗോവിന്ദ് മേനോന്‍, ബിജിബാല്‍ എന്നിവര്‍ ആലപിച്ചിരിക്കുന്നു.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍:
1. കണ്ണിലെ പൊയ്ക
പാടിയത്: ഗണേഷ് സുന്ദരം, സൌമ്യ രാമകൃഷ്ണന്‍
ഗാനരചന: റഫീഖ് അഹമ്മദ്
സംഗീതം: ബിജിബാല്‍

2. ആയില്യം
പാടിയത്: സിതാര കൃഷ്ണകുമാര്‍, ഗോവിന്ദ് മേനോന്‍
ഗാനരചന: റഫീഖ് അഹമ്മദ്
സംഗീതം: ബിജിബാല്‍

3. വരും വരും
പാടിയത്: ബിജിബാല്‍
ഗാനരചന: റഫീഖ് അഹമ്മദ്
സംഗീതം: ബിജിബാല്‍

പാട്ടുകള്‍ കേള്‍ക്കാന്‍ :


 


സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം നിര്‍വഹിച്ച തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍, സൌബിന്‍ സാഹിര്‍, അലന്‍സിയര്‍ ലെ ലോപ്പസ്, എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ശ്യാം പുഷ്കരനാണ് ക്രീയേറ്റീവ് ഡയറക്ടര്‍. ഛായാഗ്രഹണം രാജീവ് രവിയും ചിത്രസംയോജനം കിരണ്‍ ദാസും നിര്‍വഹിച്ചിരിക്കുന്നു. ഉര്‍വശി തീയേറ്റഴ്സ്ന്റെ ബാനറില്‍സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
-----
-----
 Top