25 April Thursday
കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്നു

'വേട്ട'യിലെ പാട്ടുകള്‍ എത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jan 30, 2016

കൊച്ചി > കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്ന 'വേട്ട'യിലെ പാട്ടുകള്‍ റിലീസ് ചെയ്തു. രാജേഷ് പിള്ള സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ രണ്ടു ഗാനങ്ങള്‍ക്കും ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയത്. ബി കെ ഹരിനാരായണനും മനു മഞ്ജിത്തും രചിച്ച പാട്ടുകള്‍ ഷാന്‍ റഹ്മാനും റിനു രസാക്കുമാണ് ആലപിച്ചിരിക്കുന്നത്. ഈ കോടമഞ്ഞിന്‍, രാവ് മായവെ”എന്നിവയാണ് രണ്ട് പാട്ടുകള്‍

സൈക്കോളജിക്കല്‍ ത്രില്ലറായ ‘വേട്ടയില്‍ കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം ഇന്ദ്രജിത്ത് സുകുമാരനും സന്ധ്യയും മുഖ്യ വേഷങ്ങളില്‍ എത്തുന്നു. വിജയരാഘവന്‍, പ്രേം പ്രകാശ്, ദീപക് പറമ്പില്‍, കോട്ടയം നസീര്‍, ഡോ. റോണി, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു അഭിനേതാക്കല്‍.
അരുണ്‍ലാല്‍ രാമചന്ദ്രനാണ് കഥയും തിരകഥയും ഒരുക്കിയത്. ഛായാഗ്രഹണം ആര്‍ എസ് അനീഷ് ലാലും, ചിത്രസംയോജനം അഭിലാഷ് ബാലചന്ദ്രനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. Muzik247 ആണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. രാജേഷ് പിള്ള ഫിലിംസിനൊപ്പം റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍  ഹനീഫ് മുഹമ്മദാണ് വേട്ട നഇ+മ്മിച്ചിരിക്കുന്നത് റെഡ് റോസ് റിലീസ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top