27 April Saturday

ജയിംസ് ആന്‍ഡ് ആലിസിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Apr 29, 2016

കൊച്ചി > പൃഥ്വിരാജും വേദികയും നായികാ നായകന്മാരാകുന്ന ജയിംസ് ആന്‍ഡ് ആലിസിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. ചിത്രത്തിലെ മൂന്ന് ഗാനങ്ങളും രചിച്ചിരിക്കുന്നത് ഹരിനാരായണന്‍ ബികെയാണ്. സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറും. കാര്‍ത്തിക്, അഭയ ഹിരണ്‍മയി, സയനോര ഫിലിപ്പ് തുടങ്ങിയവര്‍ ആലപിച്ചിരിക്കുന്നു. പമുഖ മ്യൂസിക് ലേബല്‍ ആയ Muzik247 (മ്യൂസിക്247) ആണ് ഗാനങ്ങള്‍ റിലീസ് ചെയ്തത്.

മഴയേ മഴയേ, നെഞ്ചിന്‍ നോവില്‍, ഉടഞ്ഞുവോ– എന്നീ പാട്ടുകളാണ് റിലീസ് ചെയ്തത്.

ഛായാഗ്രാഹകനായ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിംസ് ആന്‍ഡ് ആലിസ്. അദ്ദേഹം തന്നെ കഥയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. പൃഥ്വിരാജും വേദികയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രത്തില്‍ സായികുമാര്‍, വിജയരാഘവന്‍, പാര്‍വതി നായര്‍ തുടങ്ങിയ മറ്റു താരങ്ങളും അഭിനയിക്കുന്നുണ്ട്. തിരകഥ ഡോ. എസ്. ജനാര്‍ദ്ദനനും ചിത്രസംയോജനം സംജിത്തുമാണ് നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോ. എസ് സജികുമാര്‍ നിര്‍മ്മിച്ച ജയിംസ് ആന്‍ഡ് ആലിസ്’ മെയ് 5ന് തിയറ്ററുകളിലെത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top