19 April Friday

തീരത്തിലെ രണ്ടാമത്തെ സോങ്ങ് വീഡിയോ റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 27, 2017

കൊച്ചി > സഹീദ് അറാഫത്ത് സംവിധാനം നിര്‍വഹിക്കുന്ന തീരത്തിലെ രണ്ടാമത്തെ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247 ആണ് ഗാനങ്ങള്‍ പുറത്തിറക്കിയത്.

അഫ്സല്‍ യുസുഫ് ഈണം പകര്‍ന്നിരിക്കുന്ന ഞാന്‍ വരുമീ പാതയിലായി എന്ന് തുടങ്ങുന്ന ഈ ഡ്യുവെറ്റ് അര്‍മാന്‍ മാലിക്കും തബിത ചേറ്റുപള്ളിയും ചേര്‍ന്നാണ്  ആലപിച്ചിരിക്കുന്നത്. അര്‍മാന്‍ മാലിക്കിന്റെ ആദ്യ മലയാള ഗാനമാണിത്. റിനു റസാഖ് ആദ്യമായി ഗാനരചന നിര്‍വഹിക്കുന്നതും ഈ ഗാനത്തിലൂടെയാണ്. സഹീദ് അറാഫത്ത് സംവിധാനം നിര്‍വഹിച്ച തീരം, അനശ്വരനടന്‍ രതീഷിന്റെ ഇളയ മകന്‍ പ്രണവ് രതീഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ്.

മരിയ യോഹന്നാന്‍ ആണ് നായിക. അഷ്കര്‍ അലി, ടിനി ടോം, അഞ്ജലി നായര്‍, സുധി കോപ്പ, കൃഷ്ണപ്രഭ, നന്ദന്‍ ഉണ്ണി എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രിനിഷ് പ്രഭാകരനും അന്‍സാര്‍ താജുദീനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഗൌതം ശങ്കറും ചിത്രസംയോജനം വിജയ് ശങ്കറുമാണ്. റൌണ്ട അപ്പ് സിനിമയുടെ ബാനറില്‍ ഷെയ്ക്ക് അഫ്സല്‍ ആണ് തീരം നിര്‍മിച്ചിട്ടുള്ളത്.

ഞാന്‍ വരുമീ പാതയിലായി ഒഫീഷ്യല്‍ സോങ്ങ് വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍:

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top