29 March Friday

"ആരോമലിന്റെ ആദ്യത്തെ പ്രണയം" രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023



കൊച്ചി : സോഷ്യല്‍ മിഡിയയിൽ ശ്രദ്ധേയമായ് മാറിയ ആദ്യ ഗാനത്തിന് ശേഷം ആരോമലിന്റെ ആദ്യത്തെ പ്രണയത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. സൈന മ്യൂസിക് യൂട്യുബ് ചാനല്‍ വഴിയാണ് ഗാനം പുറത്തിറക്കിയത്. സിദ്ധിഖ് സമാൻ, അമാന ശ്രീനി തുടങ്ങിയ താരങ്ങളാണ് ഈ ഗാന രംഗത്തുള്ളത്. "ഇനീ രാവിൽ " എന്നു തുടങ്ങുന്ന  വരികള്‍ എഴുതിയിരിക്കുന്നത് അനൂപ് ജിയാണ്. സംഗീതം ശ്രീകാന്ത് എസ് നാരായൺ നിര്‍വ്വഹിച്ചിരിക്കുന്നു. കെ. എസ്. ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നേരത്തെ ആരോമലിന്റെ ആദ്യത്തെ പ്രണയം സിനിമയിലെ പുറത്തു വന്ന ഗാനവും ടീസറും പോസ്റ്ററുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. മുബീൻ റൗഫാണ്  സിനിമയുടെ  സംവിധാനം  നിര്‍വ്വഹിച്ചിരിക്കുന്നത്. നാട്ടിൻപുറത്തുകാരനായ ചെറുപ്പക്കാരൻ ആരോമലിന്റെ ജീവിതത്തിലെ രസകരമായ പ്രണയവും തുടർ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. രസകരമായ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ മുന്നേറുന്ന ഒരു ഫാമിലി റൊമാന്റിക് ഡ്രാമയാണ്  സിനിമ.

ഫ്രെയിം 2 ഫ്രെയിം മോഷൻ പിക്ച്ചർസിന്റെ ബാനറില്‍  നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സിദ്ധിഖ് സമാൻ , അമാന ശ്രീനി, സലിം കുമാർ , വിനോദ് കോവൂർ എന്നിവർക്ക്  പുറമേ ഋഷി സുരേഷ്, അഭിലാഷ് ശ്രീധരൻ  റമീസ് കെ, ഹബീന, ഇന്ദു ഹരിപ്പാട്, രവി, അക്ഷയ് അശോക്, മെൽബിൻ എന്നിവരും കഥാപാത്രങ്ങളാകുന്നു.

തിരക്കഥ മിർഷാദ് കൈപ്പമംഗലം ഛായാഗ്രഹണം എൽദോ ഐസക്, ക്രിയേറ്റീവ് ഡയറക്ടർ അമരിഷ് നൗഷാദ്  കലാസംവിധാനം സിദ്ധിഖ് അഹമ്മദ് പശ്ചാത്തല സംഗീതം  ശ്രീകാന്ത് എസ്. നാരായൺ ഗാനരചന രശ്മി സുശീൽ, മിർഷാദ് കൈപ്പമംഗലം, അനൂപ് ജി  സംഗീതം ചാൾസ് സൈമൺ, ശ്രീകാന്ത് എസ്. നാരായൺ എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് & കളറിസ്റ് അമരീഷ് നൗഷാദ്  , പി ആര്‍ ഒ : അജയ് തുണ്ടത്തിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top