28 March Thursday

സഞ്ചാരികളുടെ മനോഭാവങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന 'പട്ടം' മ്യൂസിക് വീഡിയോ യൂട്യൂബില്‍ ഹിറ്റ്

വെബ് ഡെസ്‌ക്‌Updated: Sunday Dec 24, 2017

കൊച്ചി > സഞ്ചാരികളുടെ മനോഭാവങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന പട്ടം എന്ന മ്യൂസിക് വീഡിയോ ദൃശ്യ ഭംഗി കൊണ്ടും മനോഹരമായ ഗാനം കൊണ്ടും യൂട്യൂബില്‍ ഹിറ്റായി. റിലീസ് ചെയ്ത് രണ്ടു ദിവസങ്ങള്‍ക്കുളില്‍ വീഡിയോയ്ക്ക് അറുപതിനായിരത്തിലധികം വ്യൂസ് ലഭിച്ചു. നിരഞ്ജന ആര്‍ കെ രചിച്ച ഗാനം ജൂഎവിന്‍ സിംഗ് സംഗീതം നല്‍കി ജോബ് കുര്യന്‍ ആലപിച്ചിരിക്കുന്നു.

പട്ടം ഒരു സഞ്ചാരിയെ പറ്റിയാണ്, ഒരു സാഹസികാന്വേഷിയെ പറ്റിയാണ്, അല്ലെങ്കില്‍ നമുക്കെല്ലാവര്‍ക്കും ഉള്ളിലുള്ള ഒരു ബൊഹീമിയനെ കുറിച്ചാണ്. ഒരു പട്ടം ആകാശത്തിലാകെ ചുറ്റി കറങ്ങുന്നത് പോലെ  അവനും ഈ ഭൂമിയെ ചുറ്റിയുള്ള യാത്രയിലാണ്. അതേ പട്ടത്തെ പോലെ അവനും വേരുകളാല്‍ ബന്ധിതനാണ്. അനശ്വരതയിലേക്ക് ഉള്ള അവന്റെ തിരച്ചിലുകളുടെ ഉറവിടം, അതവന്റെ ഗുരുവിന്റെ ഓര്‍മ്മകള്‍ ആയി കൂടെ തന്നെയുണ്ട്.

പ്രധാനമായും ലേയില്‍ ചിത്രീകരിച്ചിരിക്കുന്ന വീഡിയോയുടെ സംവിധാനം ഗോപികൃഷ്ണന്‍ എസ് കുറുപ്പാണ് നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അനന്ദു ചന്ദ്രസാബുവും ചിത്രസംയോജനം ശ്രീറാമുമാണ്. ഭരത് ശ്രീ, സുധീര്‍ ബാബു, ജോര്‍ജ് ഇ സജു എന്നിവര്‍ വിഡിയോയില്‍ അഭിനയിച്ചിരിക്കുന്നു. ഭരത് ഫിലിം ഫാക്ടറിയുടെ ബാനറില്‍ഭരത് ശ്രീ എ എസാണ് ഈ മ്യൂസിക് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top