24 April Wednesday

യൂട്യൂബില്‍ തരംഗമായി 'ജാലിയന്‍വാലാ ബാഗി'ന്റെ പ്രോമോ വീഡിയോ സോങ്

വെബ് ഡെസ്‌ക്‌Updated: Monday Apr 23, 2018

കൊച്ചി > ജാലിയന്‍വാലാ ബാഗിന്റെ പ്രോമോ വീഡിയോ സോങ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. 'താ നാ നാ' എന്നു തുടങ്ങുന്ന ഗാനം തമിഴ് നടന്‍ വിജയ് സേതുപതി പുറത്ത് വിട്ടത്. ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് മണികണ്ഠന്‍ അയ്യപ്പയാണ്. ഗാനരചന വിനായക് ശശികുമാര്‍. ആന്റണി ദാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോ യൂട്യൂബില്‍ തരംഗമായി 22 മണിക്കൂറില്‍ ഒരു ലക്ഷം വ്യൂസ് കടന്നു.

 അഭിനേഷ് അപ്പുകുട്ടന്‍ കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ അന്‍വര്‍ ഷെരീഫ്, ശാലു റഹിം, ടോം ഇമ്മട്ടി, സുധി കോപ്പ, സുബീഷ്, സുധി, ബാലാജി ശര്‍മ്മ, രാജേഷ് ശര്‍മ്മ, അജിത് തലപ്പിള്ളി, ജസ്റ്റിന്‍ മാത്യു, ഷാനിഫ് മരക്കാര്‍ എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം  സാജിദ് നാസറും ചിത്രസംയോജനം റെയ്മണ്ട് ഡെറിക് ക്രാസ്റ്റയും നിര്‍വഹിച്ചിരിക്കുന്നു. ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് സ്റ്റോറീസ് ആന്‍ഡ് തോട്ട്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക് 24*7നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.
 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top