19 April Friday

ജോ ആന്റ് ദി ബോയ്‌യുടെ വീഡിയോ സോങ്ങ് പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 22, 2015

കൊച്ചി >  മഞ്ജു വാര്യരും മാസ്റ്റര്‍ സനൂപും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജോ ആന്റ് ദി ബോയ്’യുടെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. “പൊന്‍വെയില്‍ വീഴവെ” എന്ന് തുടങ്ങുന്ന മെലഡി ആലപിച്ചിരിക്കുന്നത് ഹരിചരനാണ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് രാഹുല്‍ സുബ്രഹ്മണ്യന്‍ ഈണം പകര്‍ന്നിരിക്കുന്നു.മലയാള സിനിമ മേഖലയിലെ പ്രമുഖ മ്യൂസിക്ക് ലേബലായ മ്യൂസിക്ക് 247നാണ് ചിത്രത്തിന്റെ പാട്ടുകള്‍ പുറത്തിറക്കിയിരിക്കുന്നത്.  ഒഫീഷ്യല്‍ സോങ്ങ് വീഡിയോ മ്യൂസിക്ക് 247ന്റെ യൂട്യൂബ് ചാനലില്‍ കാണാം:

 

‘മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ നടന്‍  മമ്മൂട്ടി കേരള ഹൈക്കോടതി സീനിയര്‍ അഡ്വക്കേറ്റ് സി സി തോമസിന് സി ഡി കൈമാറി ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിര്‍വഹിച്ചു. മഞ്ജു വാര്യര്‍, മാസ്റ്റര്‍ സനൂപ്, പേളി മാണി, സംവിധായകന്‍ റോജിന്‍ തോമസ്, സംഗീത സംവിധായകന്‍ രാഹുല്‍ സുബ്രഹ്മണ്യന്‍, ഗായകരായ അരുണ്‍ അലട്ട്, കാവ്യ അജിത്, മ്യുസിക്ക് 247ന്റെ ഹെഡ് ഓഫ് ഒപറേഷന്‍സ് സൈദ് സമീര്‍ എന്നിവരും ചിത്രത്തിന്റെ മറ്റു അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. രമ്യാ നമ്പീശന്‍, സനുഷ സന്തോഷ്, ഷാന്‍ റഹ്മാന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
റോജിന്‍ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജോ ആന്റ് ദി ബോയ്’ഈ ആഴ്ച തിയേറ്ററുകളില്‍  എത്തും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top