29 March Friday

ശ്രീനിവാസന്‍ ആദ്യമായി മ്യൂസിക്ക് ആല്‍ബത്തില്‍; ജെറി അമല്‍ദേവിന്റെ രാവേ നിലാവേ റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 21, 2017

കൊച്ചി >  പ്രശസ്ത സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ് ഈണം നല്‍കി നടന്‍ ശ്രീനിവാസന്‍ പ്രധാന റോളിലെത്തുന്ന രാവേ നിലാവേ മ്യൂസിക്ക് ആല്‍ബം റിലീസ് ചെയ്തു. അഞ്ചു ഗാനങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ മലയാളം ആല്‍ബം എറണാകുളം പ്രെസ്സ് ക്ളബ്ബില്‍ നടന്ന ചടങ്ങിലാണ് ലോഞ്ച് ചെയ്തു.

സന്തോഷ് വര്‍മ്മയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ടീജ പ്രിബു ജോണ്‍, കെ കെ നിഷാദ്, രമേശ് മുരളി, രാകേഷ് ബ്രഹ്മാനന്ദന്‍ എന്നിവരാണ്  ഗാനങ്ങള്‍ ആലപിച്ചത്. പി ജെ പ്രൊഡക്ഷന്‍ ഹൌെസിന്റെ ബാനറില്‍ പ്രിബു ജോണാണ് ആല്‍ബം നിര്‍മിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക്ക് പാര്‍ട്ണര്‍.

ശ്രീനിവാസന്‍ ആദ്യമായി അഭിനയിക്കുന്ന മ്യൂസിക്ക് വീഡിയോ ആല്‍ബം കൂടിയാണ് ഇത്.  അര്‍ജുന്‍ രാധാകൃഷ്ണന്‍, ദര്‍ശന രാജേന്ദ്രന്‍, നീരജ രാജേന്ദ്രന്‍, സവര്‍ പുത്തന്‍പുരക്കല്‍, ടീജ പ്രിബു ജോണ്‍, മാസ്റ്റര്‍ അഭിനന്ദ്, മാസ്റ്റര്‍ ഈശ്വര്‍ കൃഷ്ണ, ദേവിക ചന്ദ്രന്‍ എന്നിവരും ഇതില്‍ അഭിനയിച്ചിട്ടുണ്ട്.ഗണേഷ് രാജ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ മ്യൂസിക് വീഡിയോ  ഒരു കലാകാരന്റെ  സംഗീത വിദ്യാര്‍ത്ഥി ജീവിതം മുതല്‍ മ്യൂസിക് ഡയറക്ടര്‍ ആവുന്ന വരെ ഉള്ള നാല് കാലഘട്ടങ്ങളാണ് കാണിക്കുന്നത്. കേന്ദ്ര കഥാപാത്രത്തിന്റെ ഇരുപത്തിയഞ്ചാം വയസ്സ് ഒഴിച്ച് 45, 60, 75 പ്രായങ്ങളെ പ്രതിനിധീകരിക്കുന്നത് ശ്രീനിവാസന്‍ തന്നെയാണ്.

വയസ്സാകുമ്പോള്‍മിക്കപ്പോഴും അനിവാര്യമായി തീരുന്ന ഏകാന്തത, കാലം മുന്നോട്ടു നീങ്ങുമ്പോള്‍ കുടുംബ ബന്ധങ്ങളില്‍ ഉണ്ടാവുന്ന സ്നേഹത്തിന്റെ മാറ്റങ്ങള്‍, തുടങ്ങിയവയാണ് വീഡിയോയുടെ പ്രധാന പ്രമേയങ്ങള്‍. രാവേ നിലാവേ മ്യൂസിക് വീഡിയോയുടെ  ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രനും ചിത്രസംയോജനം നിധിന്‍ രാജ് ആരോളുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

 മ്യൂസിക് വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍:


ആല്‍ബത്തിലെ അഞ്ചു പാട്ടുകളും കേള്‍ക്കാന്‍:
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top