26 April Friday

കലിപ്പ്.. കട്ടക്കലിപ്പ്.. പ്രകമ്പനമായൊരു ഗാനം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2016

തിരുവനന്തപുരം > അലയടിക്കുന്ന ചെങ്കടലുപോലെ കാമ്പസ് രാഷ്ട്രീയത്തിന്റെ വീര്യം നിറഞ്ഞൊരു പാട്ട്. മെക്‌സിക്കന്‍ അപാരത എന്ന സിനിമയുടെ ഗാനത്തിന്റെ പ്രമോ വീഡിയോ പുറത്തിറങ്ങിയതോടെ കട്ടക്കലിപ്പാണ്. കാമ്പസ് രാഷ്ട്രീയവും കവിതകളും വീണ്ടും സജീവ ചര്‍ച്ചയായിരിക്കുമ്പോള്‍ കാമ്പസ് ജീവിതവുമായാണ് സിനിമ എത്തുന്നത്. പ്രകമ്പനം കൊള്ളുന്ന വരികളും സംഗീതവുമായി പുറത്തുവന്ന 'കലിപ്പ് കട്ടക്കലിപ്പ്' എന്ന ഗാനം തരംഗമായിക്കഴിഞ്ഞു.

1970കളിലെ മഹാരാജാസ് കോളേജിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം നവാഗതനായ ടോം ഇമ്മട്ടിയാണ് സംവിധാനം ചെയ്യുന്നത്. ടൊവിനോ തോമസും സ്‌ഫടികം സിനിമയില്‍ മോഹന്‍ലാല്‍ കഥാപാത്രം ആടുതോമയുടെ ബാല്യകാലം അവതരിപ്പിച്ച രൂപേഷ് പീതാംബരനുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മഹാരാജാസ് കോളേജില്‍ എസ്എഫ്ഐയുടെ വളര്‍ച്ചയും സ്വീകാര്യതയും ചിത്രം ചര്‍ച്ചചെയ്യുന്നുവെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ജൂഡ് ആന്റണി ജോസഫിന്റെയാണ് തിരക്കഥ. ബ്രഹ്മാണ്ഡ ചിത്രം കബാലിയിലെ 'നെരുപ്പുഡാ' പാടിയ അരുണ്‍രാജ കാമരാജ് ആണ് ' കലിപ്പ് കട്ടക്കലിപ്പ്' എന്ന പാട്ട് പാടിയിരിക്കുന്നത്. കലിപ്പിനുവേണ്ട ആവേശത്തില്‍ സംഗീതമൊരുക്കിയിരിക്കുന്നത് നവാഗതനായ മണികണ്ഠനാണ്. അനൂപ് കണ്ണന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനൂപ് കണ്ണനാണ് നിര്‍മാണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top