26 April Friday

വാത്തേ പൂത്തേ ‘'വള്ളീം തെറ്റി പുള്ളീം തെറ്റി' യിലെ ആദ്യ ഗാനമെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Mar 17, 2016

കൊച്ചി > കുഞ്ചാക്കോ ബോബനും ശ്യാമിലിയും നായികാ നായകന്മാരാകുന്ന ‘വള്ളീം തെറ്റി പുള്ളീം തെറ്റി’യിലെ ആദ്യ ഗാനം റിലീസ് ചെയ്തു.  മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247 നാണ് ഗാനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. വാത്തേ പൂത്തേ”  ഗാനത്തിന്റെ വരികള്‍ രചിച്ച് ഈണം നല്‍കിയിരിക്കുന്നത് സൂരജ് എസ് കുറുപ്പാണ്.  വിധു പ്രതാപിന്റെ കൂടെ ഗാനം ആലപിച്ചിരിക്കുന്നതും സൂരജ് തന്നെയാണ് .
ചിത്രത്തിലെ  ബാക്കി അഞ്ച് ഗാനങ്ങള്‍ കൂടി മ്യൂസിക്247 ഉടനെ പുറത്തിറക്കും.

 ‘വള്ളീം തെറ്റി പുള്ളീം തെറ്റി’യുടെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ കുഞ്ചാക്കോ ബോബനും ശ്യാമിലിയും.

‘വള്ളീം തെറ്റി പുള്ളീം തെറ്റി’യുടെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ കുഞ്ചാക്കോ ബോബനും ശ്യാമിലിയും.

സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങ് കൊച്ചിയില്‍  നടന്നു. കുഞ്ചാക്കോ ബോബന്‍, ശ്യാമിലി, മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കര്‍, മുത്തുമണി, സീമ ജി. നായര്‍, കലാഭവന്‍ ഹനീഫ, ചിത്രത്തിന്റെ സംവിധായകന്‍ ഋഷി ശിവകുമാര്‍, സംഗീത സംവിധായകന്‍ സൂരജ് എസ്. കുറുപ്പ്,  നിര്‍മ്മാതാവ് ഫൈസല്‍ ലത്തീഫ്, മ്യൂസിക്247ന്റെ ഹെഡ് ഓഫ് ഒപറേഷന്‍സ് സൈദ്‌ സമീര്‍, പിന്നണി ഗായകരായ സിതാര, വിധു പ്രതാപ്, സംവിധായകരായ ജി.മാര്‍ത്താണ്ഡന്‍, സിദ്ധാര്‍ത്ഥ ശിവ, തുടങ്ങിയവരും മറ്റു അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. 

നവാഗതനായ ഋഷി ശിവകുമാള്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ‘വള്ളീം തെറ്റി പുള്ളീം തെറ്റിയില്‍ മലയാളത്തിലെ എക്കാലത്തേയും മികച്ച നടിയായ ശാലിനിയുടെ സഹോദരി  ശ്യാമിലിയാണ് കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുന്നത്.

മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, കൃഷ്ണ ശങ്കര്‍, സുരേഷ് കൃഷ്ണ, അനീഷ് ജി മേനോന്‍, നന്ദന്‍ ഉണ്ണി, മിഥുന്‍ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാറും ചിത്രസംയോജനം ബൈജു കുറുപ്പുമാണ് നിര്‍വഹിച്ചിരിക്കുന്നത്.അച്ചാപ്പു മൂവി മാജികിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫ് നിര്‍മ്മിച്ച ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ വിഷുവിന് തിയറ്ററുകളിലെത്തും.

ഗാനം മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ കേള്‍ക്കാന്‍: 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top