24 April Wednesday

പുതു ഓണവുമായി "ഓണക്കാലം, ഓർമ്മക്കാലം"

വെബ് ഡെസ്‌ക്‌Updated: Sunday Aug 15, 2021


കൊച്ചി : കോവിഡ് കാലത്തിനനുസരിച്ചുള്ള മാറ്റത്തിന്റെ പാതയിലാണ്  ഇത്തവണ നമ്മുടെ ഓണക്കാലവും...ഗുഡ്‌വിൽ എന്റർടൈയ്മെന്റസ് പുതിയ സാങ്കേതിക വിദ്യകളായ വെർച്ച്വൽ റിയാലിറ്റി ആന്റ് ഔഗ്മന്റഡ് റിയാലിറ്റി എന്നിവ ഉപയോഗിച്ച് അഞ്ച് ഓണപ്പാട്ടുകൾ ചിത്രീകരിക്കുന്നു . അത്തം മുതൽ അഞ്ചു ദിവസങ്ങളിൽ ഇവ റിലീസ് ചെയ്യുകയാണ്. യൂട്യൂബിലും ആൽബത്തിന്റെ ടീസറുകൾ റിലീസായി.

സംവിധായകരായ പ്രമോദ് പപ്പൻ ആണ് ഇങ്ങനൊരു നവീന ഉദ്യമത്തിന്റെ   സൂത്രധാരന്മാർ  ഇത്തരമൊരു സാങ്കേതിക വിദ്യയിൽ പിറന്ന  ഗാനം ആലപിച്ചിട്ടുള്ളത്  പ്രശസ്ത സിനിമ പിന്നണി ഗായികയായ ഹരിത ഹരീഷ് ആണ്.സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ജിജോ മനോഹറാണ്.കവി പ്രസാദാണ് ഗാനരചന.ദുബായിൽ എഞ്ചിനീയറിംഗ് വിദ്യാർഥിനിയായ ഗോപിക കണ്ണാട്ട് ആണ് ആൽബത്തിൽ നായികയായി അഭിനയിച്ചിരിക്കുന്നത്.

ദുബായിൽ എൻ സി പി പി യിൽ ജോലി ചെയ്യുന്ന ജയലാലിന്റെയും ബിന്ദുവിന്റെയും മകളാണ് ഗോപിക കണ്ണാട്ട്.ഗാനത്തിന്റെ ചിത്രീകരണം  ദുബായിലെ ഗോപികയുടെ തന്നെ ഫ്ലാറ്റിൽ വച്ചായിരുന്നു.ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഷറഫ് മുഹമ്മദുണ്ണിയും ഗൗതമും ചേർന്നാണ്.സംവിധായകൻ പ്രമോദ് പപ്പന്റെ ആവശ്യ പ്രകാരം ഷൌക്കത്ത് ലെൻസ്മാന്റെ സഹായത്തോടുകൂടി ഫ്ലാറ്റ്    വെർച്ച്വൽ റിയാലിറ്റി സ്റ്റുഡിയോയി അഷറഫ് സെറ്റ് ചെയ്തു ഷൂട്ട് ചെയ്യുകയായിരുന്നു. ശേഷം  ഷൂട്ട് ചെയ്ത  ഫൂട്ടേജ്  നാട്ടിലേക്ക് അയച്ചു ബാക്കി അന്തരീക്ഷങ്ങളെല്ലാം സൃഷ്ടിച്ചത് കമ്പ്യൂട്ടർ സഹായത്തോടെയായിരുന്നു.ഈ വർഷം പുതിയ സാങ്കേതികയ്ക്കൊപ്പം ഓണവും മാറുകയാണ്,"ഓണക്കാലം' ഓർമ്മക്കാലം".ആഗസ്റ്റ് പതിനഞ്ചിന് രാവിലെ ഒമ്പത് മണിക്ക് പ്രശസ്ത നടൻ ഉണ്ണി മുകുന്ദൻ, തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും. വാർത്ത പ്രചരണം-എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top