03 July Thursday

ഒരു സിനിമാക്കാരനിലെ ഗാനങ്ങൾ റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 14, 2017

കൊച്ചി > ലിയോ തദേവൂസ് സംവിധാനം നിർവഹിക്കുന്ന വിനീത് ശ്രീനിവാസൻ, രജിഷ വിജയൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ഒരു സിനിമാക്കാരനിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ചിത്രത്തിലെ നാല് ഗാനങ്ങൾക്കും ബിജിബാലാണ് ഈണം പകർന്നിരിക്കുന്നത്. വിജയ് ബാബു, അനുശ്രീ, രഞ്ജി പണിക്കർ, ഗ്രിഗറി എന്നിവരും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സുധീർ സുരേന്ദ്രനും ചിത്രസംയോജനം രഞ്ജൻ എബ്രഹാമുമാണ്. ഒപ്പസ് പെന്റായുടെ ബാനറിൽ തോമസ് പണിക്കരാണ് ചിത്രം നിർമിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:

1. ഒഴുകിയൊഴുകി

പാടിയത്: ഹരിചരൻ, ശ്വേത മോഹൻ

ഗാനരചന: റഫീഖ് അഹമ്മദ്

സംഗീതം: ബിജിബാൽ

2. കണ്ണാകെ

പാടിയത്: വിനീത് ശ്രീനിവാസൻ, ടീനു ടെല്ലൻസ്

ഗാനരചന: സന്തോഷ് വർമ്മ

സംഗീതം: ബിജിബാൽ

3. ചിറകുകളായി

പാടിയത്: അരുൺ അലട്ട്

ഗാനരചന: ഹരിനാരായണൻ ബി കെ

സംഗീതം: ബിജിബാൽ

4. അങ്ങോട്ടോ ഇങ്ങോട്ടോ

പാടിയത്: ബിജിബാൽ

ഗാനരചന: സന്തോഷ് വർമ്മ

സംഗീതം: ബിജിബാൽ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top