20 April Saturday

പൂമരത്തിലെ രണ്ടാം ഗാനം 'കടവത്തൊരു തോണിയും' വൈറലാകുന്നു, ഗാനം ഒരു ദിവസത്തിനുള്ളില്‍ കണ്ടത് 4 ലക്ഷം ആളുകള്‍

വെബ് ഡെസ്‌ക്‌Updated: Sunday May 14, 2017

കൊച്ചി > കാളിദാസ് ജയറാം നായകനാകുന്ന  എബ്രിഡ് ഷൈനിന്റെ കാമ്പസ് ചിത്രമായ പൂമരത്തിലെ രണ്ടാമത്തെ സോങ്ങ് വീഡിയോ പ്രേക്ഷക ശ്രദ്ധ നേടുന്നു. 'കടവത്തൊരു തോണി' എന്ന ഗാനമാണ് റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രക്ഷേക ശ്രദ്ധ പിടിച്ചുപറ്റിയത്.

ഒരു ദിവസം കൊണ്ട് 4 ലക്ഷം ആളുകളാണ് യൂട്യൂബില്‍ ഗാനം കണ്ടത്. കാളിദാസ് ജയറാം അഭിനയിച്ച ഈ ഗാനം ഒരു ദിവസത്തിനുള്ളില്‍ യൂട്യൂബില്‍ വൈറലായിരിക്കുകയാണ്  മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247,ആണ് ഗാനങ്ങള്‍ റിലീസ് ചെയ്തത്. കാര്‍ത്തിക്കാണ് ഗാനം ആലപിച്ചിരിക്കുന്നത്. അജീഷ് ദാസന്‍ രചിച്ച വരികള്‍ക്ക് ലീല എല്‍ ഗിരിക്കുട്ടന്‍ ഈണം പകര്‍ന്നിരിക്കുന്നു.

ചിത്രത്തിലെ ആദ്യത്തെ ഗാനമായ പൂമരംത്തിനും വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. യൂട്യൂബിലെ ഏറ്റവും ഇഷ്ടപ്പെട്ട മലയാളം വീഡിയോയായി 1.8 കോടിയിലധികം വ്യൂസും ഗാനം നേടിയിട്ടുണ്ട്.  എബ്രിഡ് ഷൈന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘'പൂമരം'’ത്തിലൂടെ കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി അരങ്ങേറുകയാണ്.

മീര ജാസ്മിനും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ജ്ഞാനം നിര്‍വഹിച്ചിരിക്കുന്നു.  ലൈം ലൈറ്റ് സിനിമാസിന്റെ ബാനറില്‍ ഡോ.പോള്‍ വര്‍ഗ്ഗീസും എബ്രിഡ് ഷൈനും ചേര്‍ന്നാണ് പൂമരം നിര്‍മിച്ചിരിക്കുന്നത്.

കടവത്തൊരു തോണി ഒഫീഷ്യല്‍ സോങ്ങ് വീഡിയോ മ്യൂസിക്247 ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍:

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top