26 April Friday

അങ്കമാലി ഡയറീസിലെ ആദ്യ വീഡിയോ ഗാനത്തിന് 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം കാഴ്ചക്കാര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Feb 14, 2017

കൊച്ചി > ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വഹിക്കുന്ന  അങ്കമാലി ഡയറീസ്ലെ ആദ്യ സോങ്ങ് വീഡിയോയ്ക്ക്  24 മണിക്കൂറുകള്‍ തികയും മുമ്പേ ഒരു ലക്ഷത്തിലേറെ കാഴ്ചക്കാര്‍. തീയാമ്മേ എന്ന ഈ ഗാനം ഞായറാഴ്ചയാണ് മ്യൂസിക്ക് 247  യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തത്. പ്രശാന്ത് പിള്ള സംഗീതം നല്‍കിയ ഗാനം അങ്കമാലി പ്രാഞ്ചിയും ശ്രീകുമാര്‍ വാക്കിയിലുമാണ് ആലപിച്ചിരിക്കുന്നത്.

ഒഫീഷ്യല്‍ സോങ്ങ് യൂട്യൂബ് ചാനലില്‍ കാണാന്‍:

നടന്‍ ചെമ്പന്‍ വിനോദ് ജോസ് ആദ്യമായി തിരക്കഥ ഒരുക്കുന്ന  ചിത്രത്തില്‍ നായകനായി അവതരിപ്പിക്കുന്ന ആന്റണി വര്‍ഗ്ഗീസ് ഉള്‍പ്പടെ 86 പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ചിത്രസംയോജനം ഷമീര്‍ മുഹമ്മദുമാണ് നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. വിജയ് ബാബുവാണ് ഫ്രൈഡേ ഫിലിം ഹൌെസിന്റെ ബാനറില്‍  അങ്കമാലി ഡയറീസ് നിര്‍മ്മിച്ചിട്ടുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top