25 April Thursday

മണ്‍സൂണ്‍ മാംഗോസിലെ ഗാനങ്ങള്‍ എത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jan 7, 2016

കൊച്ചി > മണ്‍സൂണ്‍ മാംഗോസിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. ജെലു ജയരാജ്, മനോജ് കുറൂര്‍, രഖീബ് അലം എന്നിവരുടെ വരികള്‍ക്ക് ജേക്സ് ബിജോയ് ആണ് സംഗീതത്തിലാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ശ്രേയ ഘോഷാല്‍, വിജയ് യേശുദാസ്, രാകേഷ് കിഷോര്‍, ജേക്സ് ബിജോയ്, ഉദിത്, ജഗ്ദിഷ്, മുഹമ്മദ് അസ്ളം, ദി എല്‍ഫ കൊയര്‍, അഭിഷേക്, മാമെ ഖാന്‍ തുടങ്ങിയവരാണ് പാടിയത്.

പാട്ടുകള്‍:

1. മാംഗോസ് > പാടിയത്: രാകേഷ് കിഷോര്‍, ജേക്സ് ബിജോയ്, ഉദിത്. ഗാനരചന: ജെലു ജയരാജ്. സംഗീതം: ജേക്സ് ബിജോയ്.
2. റോസി > പാടിയത്: ശ്രേയ ഘോഷാല്‍, ജേക്സ് ബിജോയ്. ഗാനരചന: മനോജ് കുറൂര്‍.
3. ആഷാ > പാടിയത്: ജഗ്ദിഷ്, മുഹമ്മദ് അസ്ളം. ഗാനരചന: രഖീബ് അലം.
4. നാടിന് > പാടിയത്: വിജയ് യേശുദാസ് , ദി എല്‍ഫ കൊയര്‍. ഗാനരചന: മനോജ് കുറൂര്‍
5. ബീത്തെ ദിന്‍ > പാടിയത്: അഭിഷേക്, മാമെ ഖാന്‍. ഗാനരചന: രഖീബ് അലം.

ഫഹദ് ഫാസില്‍, ഐശ്വര്യ മേനോന്‍, വിജയ് റാസ്, വിനയ് ഫോര്‍ട്ട് എന്നിവരാണ് മുഖ്യവേഷങ്ങളില്‍ എത്തുന്നത്. അക്കരക്കാഴ്ചകള്‍’എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പര ഒരുക്കിയ അബി വര്‍ഗീസാണ് സംവിധാനം. ടോവിനോ തോമസ്, സഞ്ജു ശിവറാം, ജേക്കബ് ഗ്രിഗറി, നന്ദു കെ, ജോസുകുട്ടി വി, സജിനി എസ്, തമ്പി ആന്റണി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

അബി വര്‍ഗീസും നവീന്‍ ഭാസ്കറും മാറ്റ് ഗ്രബും ചേര്‍ന്നാണ് യു എസിന്റെ പശ്ചാത്തലത്തില്‍ തിരകഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ലൂക്കാസ് പ്രുഖ്നിക്കും എഡിറ്റിംഗ് ഡോണ്‍ മാക്സുമാണ്. ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് ലേബലായ  Muzik247 ആണ് ഗാനങ്ങള്‍ റിലീസ് ചെയ്തത്. Kayal Films ന്റെ  ബാനറില്‍ ആന്റണി പി തെക്കേക്കും പ്രേമ പി തെക്കേക്കും നിര്‍മിച്ച മണ്‍സൂണ്‍ മാംഗോസ്’ 15ന് തിയേറ്ററുകളില്‍ എത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top