കൊച്ചി > ടോണി ചിറ്റേട്ടുകളത്തിന്റെ സംവിധാനത്തില്‍, ഹരിശ്രീ അശോകന് നായകനാകുന്ന 'ചക്കരമാവിന്‍ കൊമ്പത്ത്' എന്ന ചിത്രത്തിലെ 'മേലേമാനത്ത്' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോ റിലീസ് ചെയ്തു. ടോണി ചിറ്റേട്ടുകളത്തിന്റെ വരികള്‍ക്ക് ബിജിബാലാണ് ഈണം പകര്‍ന്നിരിക്കുന്നത്. ശുഭയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ബ്രാന്‍ഡെക്സ് പ്രൊഡക്ഷന്റെയും, ചിറയില്‍ ഫിലിംസിന്റെയും ബാനറില്‍ ജിംസണ് ഗോപാലും, രാജന് ചിറയിലും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഗൗരവ് മേനോന്, അഞ്ജലി നായര്‍, മീരാ വാസുദേവന്‍, ജോയ് മാത്യു എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അര്‍ഷാദ് ബത്തേരിയുടേതാണ് തിരക്കഥ. ക്യാമറ ജോബി ജെയിംസും ചിത്രസംയോജനം കെ രാജഗോപാലുമാണ് നിര്‍വഹിച്ചിരിക്കുന്നത്.
മലയാള സിനിമ ഇന്ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ മ്യൂസിക് 24*7 ആണ് പുതിയ ഗാനം റിലീസ് ചെയ്തത്. ചിത്രം ഈ വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..