26 April Friday

'യാഗം' ക്രിസ്തീയ ഭക്തി ആല്‍ബത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Oct 6, 2017

കൊച്ചി > ക്രിസ്തീയ ഭക്തി ആല്‍ബമായ യാഗം ത്തിലെ എന്‍ നെഞ്ചില്‍ എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. മലയാള സംഗീത ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247 ആണ് ഗാനങ്ങള്‍ പുറത്തിറക്കിയത്.

റവ. ഡി ജെ അജിത് കുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് ഷൈനു ആര്‍ എസ് ആണ്.  മ്യൂസിക് വീഡിയോയുടെ സംവിധാനവും ചിത്രസംയോജനവും ഷിജി വെമ്പായം നിര്‍വഹിച്ചിരിക്കുന്നു. ഷൈനു ആര്‍ എസിന്റെ കൂടെ രഞ്ജിത്തും നീനു ആര്‍ എസും ഈ വിഡിയോയില്‍ അഭിനയിച്ചിട്ടുണ്ട്. അലന്‍ കുമാര്‍ ഛായാഗ്രഹണവും  ഹേലികാം ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് സെബാസ്റ്റ്യനുമാണ്.

 മ്യൂസിക് വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍:

യാഗം ആല്‍ബത്തില്‍ ഷൈനു ആര്‍ എസ് സംഗീതം പകര്‍ന്ന ഒമ്പതു ഗാനങ്ങളാണുള്ളത്. പി ജയചന്ദ്രന്‍, സുജാത മോഹന്‍, എം ജി ശ്രീകുമാര്‍, ശ്രീനിവാസ്, പാലക്കാട് ശ്രീരാം, അഭ്രദിത ബാനര്‍ജ്ജി, ജോബ് കുര്യന്‍, ഗൌരി ലക്ഷ്മി, ഷൈനു ആര്‍ എസ്  തുടങ്ങിയ പ്രഗത്ഭ ഗായകന്‍ ഈ ആല്‍ബത്തില്‍ ഒരുമിക്കുന്നു.

പൂവച്ചര്‍ ഖാദര്‍, സന്തോഷ് വര്‍മ്മ, റവ. ഡി ജെ അജിത് കുമാര്‍, രാജു ചേന്നാട്, ശ്രീപാര്‍വ്വതി, അനൂപ് മുകുന്ദന്‍, പുഷ്പ ജയന്‍ എന്നിവരാണ് ഗാനങ്ങള്‍ക്കു വരികള്‍ രചിച്ചിരിക്കുന്നത്. അമ്മ മീഡിയ നിര്‍മിച്ച ഈ ആല്‍ബത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍ മ്യൂസിക് 247നാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top