24 April Wednesday

തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം..... അനിയത്തിപ്രാവിലെ ആരും കേൾക്കാത്ത പാട്ടിതാ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 6, 2021


കേരളത്തിലെ കാമ്പസുകളെ ഇളക്കി മറിച്ച ഫാസിലിന്റെ സൂപ്പർഹിറ്റ് ചിത്രം അനിയത്തിപ്രാവിലെ ആരും കേൾക്കാത്ത ഈ പാട്ട് പങ്ക് വെയ്ക്കുകയാണ് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ഈയിടെ അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായരോടുള്ള ആദരവിന്റെ സൂചകമായിട്ടാണ് ഔസേപ്പച്ചൻ ഈ ഗാനം പുറത്തു വിട്ടത്.

അനിയത്തിപ്രാവിനു വേണ്ടി എസ് രമേശൻ നായർ എഴുതി ഔസേപ്പച്ചൻ സംഗീതം പകർന്ന് യേശുദാസും ചിത്രയും ആലപിച്ച പാട്ടാണിത്.എന്നാൽ ചിത്രത്തിന്റെ ക്ലൈമാസിന്  മാറ്റം വന്നതൊടെ പാട്ട് ചിത്രത്തിൽ ഉപയോഗിച്ചില്ല. ഔസേപ്പച്ചന്റെ കയ്യിൽ ഇക്കാലമത്രയും ഭദ്രമായിരുന്ന ഈ ഗാനം രമേശൻ നായർ വിട വാങ്ങിയപ്പോൾ ഏറേ ആദരവോടെ സംഗീത പ്രേമികൾക്കായി പുറത്തു വിടുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top