19 April Friday

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി 'ഒരു കൈ തരാം' വീഡിയോ ഗാനം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

കൊച്ചി > പ്രളയദുരിതത്തില്‍ അകപ്പെട്ട സഹജീവികള്‍ക്ക്  സാന്ത്വനവുമായി ഒരു ഗാനം.  പ്രളയത്തിന്റെ തീവ്രത എടുത്തു കാട്ടുന്ന വീഡിയോ ഗാനം  യൂട്യൂബില്‍  റിലീസ് ചെയ്തു. ഹരിനാരായണന്‍ ബി കെ ഗാനരചന നിര്‍വഹിച്ച 'ഒരു കൈ തരാം' എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എല്ലാര്‍ക്കുമായി സമ്മര്‍പ്പിക്കുന്ന ഈ ഗാനം നമ്മള്‍ നടന്നു പോയ ദുരന്തങ്ങളെയും ഇനി അതിജീവിക്കേണ്ട കാലത്തേയും കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

വീഡിയോ ഗാനത്തെകുറിച്ച് ഹരിനാരായണന്‍ ബി കെ പറയുന്നു, 'നമ്മള്‍ കലാകാരന്മാര്‍ക്ക് നമ്മുടെ കല കൊണ്ട് എന്ത് ചെയ്യാന്‍ പാട്ടും എന്നുള്ള ചിന്തയില്‍ നിന്നാണ് ഇങ്ങനൊരു ആല്‍ബം ഉണ്ടായത്. ഈ വീഡിയോ ഒരു വട്ടമെങ്കിലും കാണുക. ഒരാള്‍ക്കെങ്കിലും യൂട്യൂബ് ലിങ്ക് ഷെയര്‍ ചെയ്യുക. അതിലൂടെ ഇതില്‍ നിന്നും കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.'

വീഡിയോ ഗാനത്തിന്റെ  സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പി എ ബിപിനും വീഡിയോയുടെ ആശയം പി കെ രാജേഷ് കുമാറുമാണ്. പ്രവീണ്‍ മംഗലത്ത് ആണ് ചിത്രസംയോജനം. പുതുമുഖ ഗായകന്‍ അഭിനവ് സജീവ് പാടിയ ഗാനത്തിന് കെ ജെ ജോമോനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത് കണ്ണന്‍ സജീവാണ്. മ്യൂസിക് 247 ന്റെ യൂട്യൂബ് ചാനലിലാണ് ഗാനം റിലീസ് ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top