29 March Friday

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ നിന്ന് ആദ്യഗാനം എത്തി

വെബ് ഡെസ്‌ക്‌Updated: Friday Mar 4, 2016

കൊച്ചി > വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച നിവിന്‍ പോളി ചിത്രം ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ ( ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം) ത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ഷാന്‍  റഹ്മാന്‍ സംഗീതം നല്‍കിയിയ  ദുബായ് എന്ന ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. വിനീത് ശ്രീനിവാസന്‍, സുചിത് സുരേശന്‍, ലിയ വര്‍ഗീസ് തുടങ്ങിയവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

റിലീസ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ “ദുബായ്” എന്ന  ഗാനം  iTunes ന്റെ ഇന്ത്യന്‍ പ്രാദേശിക ഗാനങ്ങളുടെ പട്ടികയില്‍ (iTunes Top 200 Regional Indian) ഒന്നാം സ്ഥാനം നേടി.

വിനീത് ശ്രീനിവാസന്‍ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, ദുബായ് പശ്ചാത്തലത്തില്‍ കുടുംബബന്ധം  പ്രമേയമാക്കി യ ചിത്രമാണ്. നിവിന്‍ പോളി, രഞ്ജി പണിക്കര്‍, ശ്രീനാഥ് ഭാസി, ലക്ഷ്മി രാമകൃഷ്ണന്‍, സായികുമാര്‍, ടി ജി രവി, ദിനേശ് പ്രഭാകര്‍, അശ്വിന്‍ കുമാര്‍ തുടങ്ങിയവര്‍ താരനിരയില്‍ അണിനിരക്കുന്നു. പുതുമുഖം റീബ ജോണ്‍ ആണ്  നായിക. ഛായാഗ്രഹണം ജോമോന്‍ ടി ജോണും ചിത്രസംയോജനം രഞ്ജന്‍ എബ്രഹാമുമാണ് നിര്‍വഹിച്ചിരിക്കുന്നത്. Muzik247 ആണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. Big Bang Entertainments ന്റെ  ബാനറില്‍ നോബിള്‍ ബാബു തോമസ് നിര്‍മ്മിച്ച ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ പ്രദര്‍ശനത്തിനെത്തിക്കുന്നത് LJ Films Pvt. Ltd.  ആണ്.

ഗാനം ഇവിടെ:

http://gaana.com/album/jacobinte-swargarajyam


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top