19 April Friday

'കൊഞ്ചി കൊഞ്ചി പൂക്കും' മെല്ലെയിലെ മനോഹര ഗാനം റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2017

കൊച്ചി > 'മെല്ലെ' എന്ന ചിത്രത്തിലെ ആദ്യത്തെ സോങ്ങ് വീഡിയോ റിലീസ് ചെയ്തു.   മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബല്‍ ആയ മ്യൂസിക് 247നാണ്  കൊഞ്ചി കൊഞ്ചി പൂക്കും എന്ന് തുടങ്ങുന്ന ഈ മനോഹരമായ ഗാനം റിലീസ് ചെയ്തത്. ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്.

രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഡോ. ഡൊണാള്‍ഡ് മാത്യു ഈണം പകര്‍ന്നിരിക്കുന്നു. നവാഗതനായ ബിനു ഉലഹന്നാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിത് ചക്കാലക്കല്‍, തനൂജ കാര്‍ത്തിക്, ജോജു ജോര്‍ജ്, ജോയ് മാത്യു, പി ബാലചന്ദ്രന്‍, വിവേക് ഭാസ്ക്കര്‍ ഹരിദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം സന്തോഷ് അനിമയും ചിത്രസംയോജനം സുനീഷ് സെബാസ്റ്യനുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

പശ്ചാത്തല സംഗീതം വിജയ് ജേക്കബിന്റേതാണ്.  ജോണി സി ഡേവിഡ് ആണ് ത്രിയേക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

'കൊഞ്ചി കൊഞ്ചി പൂക്കും ഒഫീഷ്യല്‍ സോങ്ങ് വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍:


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top