06 July Sunday

ഉപവാഹനഃ : റോഹിഗ്യന്‍ അഭയാര്‍ത്ഥി പ്രശ്‌നം ചര്‍ച്ചക്ക് വയ്ക്കുമ്പോള്‍ ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 1, 2017

സംഘപരിവാര്‍ ആശയങ്ങള്‍ ദേശീയത നിര്‍വചിക്കുന്ന കാലത്ത് അഭയാര്‍ത്ഥികളോടുള്ള ഇന്ത്യയുടെ സമീപനത്തില്‍ എത്രമാത്രം മാറ്റം വന്നു എന്നതിന്റെ തെളിവാണ് റോഹിന്‍ഗ്യന്‍ സമൂഹത്തോടുള്ള സര്‍ക്കാര്‍ നിലപാട്. അവരെ മടക്കി അയക്കണമെന്ന് സുപ്രീം കോടതിയില്‍ നിലപാടറിയിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചു ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ ഈ വിഷയം പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കണമെന്ന് തീരുമാനിച്ചതിന്റെ ഫലമാണ് 'ഉപവാഹനഃ '(തുടച്ചു നീക്കല്‍ ) എന്ന ഷോട്ട്ഫിലിം ശ്രദ്ധ നേടുന്നു.

കേരളത്തിയിലും ഡല്‍ഹിയിലുമായി ഡയറക്ടര്‍ ആന്‍സണ്‍ എ. അത്തിക്കളത്തിന്‍ന്റെ നേതൃത്വത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സംരഭത്തില്‍ അഭയാര്‍ത്ഥി സമൂഹത്തെയും പങ്കാളികളാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരുപാട് വെല്ലുവിളികള്‍ നേരിട്ട സംരഭത്തിന് സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിയെയും കോണ്‍ഗ്രസ്സ് എംപി ശശി തരൂരിനെയും പോലുള്ള പ്രതിപക്ഷ നേതാക്കളുടെ പിന്തുണ വളരെയധികം സഹായകമായിട്ടുണ്ട് . സാധ്യമായ എല്ലാ ഇടങ്ങളും ഉപയോഗിച്ച് വിഷയം ഗൗരവമായി ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. അതിലേക്കുള്ള ഒരു ചേര്‍ത്തുവയ്പ്പാണ് ഉപവാഹനഃ'.

ഉറുമ്പുകളില്‍ തുടങ്ങുന്ന സിനിമ പതിയെ അഭയാര്‍ത്ഥി പ്രശ്‌നത്തിലേക്ക് പുരോഗമിക്കുന്നു. ദേശീയത സങ്കല്‍പ്പത്തെ അടക്കം അഭിസംബോധന ചെയ്യുന്ന ആവിഷ്‌കാര ശൈലി ശ്രദ്ദേയമായമാവുന്നുണ്ട്. മികച്ച സംവിധാനവും ക്യാമറയും ചിത്രത്തെ നല്ലൊരു കാഴ്ചാനുഭവം കൂടിയാക്കുന്നുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top