26 April Friday

ഇതാ ചരിത്രസന്ധിയിൽ ഇതന്ത്യ യുദ്ധമായ്... ; കേര‌ള സംരക്ഷണ യാത്രകളുടെ ശീർഷകഗാനം പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

നരേന്ദ്രമോഡി സർക്കാരിന്റെ ദുർഭരണത്തിനെതിരേയും പതിറ്റാണ്ടുകളുടെ അഴിമതി ഭരണം നടത്തി രാജ്യത്തെ തകർത്ത കോൺഗ്രസിനുമെതിരേ ജനാധിപത്യകേരളത്തിന്റെ സമരകാഹളമുയർത്തി എൽഡിഎഫ‌് നടത്തുന്ന ‘കേരള സംരക്ഷണ യാത്ര’കളുടെ ശീർഷകഗാനം പുറത്തിറക്കി.

 ‘‘ഇതാ ചരിത്ര സന്ധിയിൽ ഇതന്ത്യ യുദ്ധമായ്,
മതാധിപത്യ ശക്തിതൻ അലർച്ച കേൾക്കയായ്’’...

എന്നു തുടങ്ങുന്ന ഗാനം രചിച്ചത‌് പ്രമുഖ കവി കരിവെള്ളൂർ മുരളിയാണ‌്. രാഹുൽ ബി അശോക് ആണ‌് സംഗീതം. രതീഷ് നാരായണനും, പ്രാർഥനയുമാണ‌് ഗായകർ.

എ കെ ജി സെന്ററിൽ നടന്ന ചടങ്ങിൽ സിപിഐ‌ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന‌് മുദ്രാഗാനത്തിന്റെ സിഡി കൈമാറി. എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ അധ്യക്ഷനായി. ഗായിക പ്രാർഥന പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top