18 April Thursday

പിറക്കും പുതിയ 
സൂര്യോദയം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 2, 2021


തിരുവനന്തപുരം
കിലുക്കാംപെട്ടികളായി വിദ്യാലയമുറ്റത്തേക്ക്‌ ഓടിക്കയറാൻ കഴിഞ്ഞില്ലെങ്കിലും അറിവിന്റെ ലോകത്തേക്ക്‌ ആവേശത്തോടെ പ്രവേശിച്ച കുരുന്നുകൾക്കായി വിദ്യാഭ്യാസവകുപ്പ്‌ ഒരുക്കിയത്‌ അതിമനോഹരമായ പ്രവേശനോത്സവഗീതം. ആശങ്കയുടെ നാളുകൾ കടന്ന്‌ പ്രതീക്ഷയുടെ ‘പുതിയ സുര്യോദയവും പുത്തൻ പുലരിയും’ പിറക്കുമെന്ന ശുഭാപ്തിവിശ്വാസം പകരുന്നതാണ്‌ ഓരോ വരിയും. ‘ഓരോ പൂവിലെയും തേനറിവ്‌ നുണയാൻ ഒരു നാൾ പൊട്ടിച്ചിരിച്ച്‌ പറന്ന്‌ സ്കൂളിലെത്തും' എന്നുള്ള വരികളൊക്കെയും കുഞ്ഞുങ്ങൾക്ക്‌ ഊർജം പകരുമെന്ന്‌ തീർച്ച.

വിദ്യാഭ്യാസവകുപ്പിനുവേണ്ടി സമഗ്ര ശിക്ഷ കേരളയാണ്‌ ഗാനം തയ്യാറാക്കിയത്‌. കവിയും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അക്കാദമിക്‌ കോ–-ഓർഡിനേറ്ററുമായ മുരുകൻ കാട്ടാക്കടയുടെ വരികൾക്ക്‌ സംവിധായകൻ രമേശ്‌ നാരായണൻ സംഗീതം നൽകി. ഗായിക മധുശ്രീ, വിദ്യാർഥികളായ ആരഭി വിജയ്‌, ആഭേരി വിജയ്‌, പി വി ഗംഗ, ദേവനന്ദ എന്നിവരാണ്‌ ഗാനമാലപിച്ചത്‌. സ്റ്റീഫൻ ദേവസി ഓർക്കസ്‌ട്രേഷനും സജീവ്‌ ഹരിദാസ്‌ എഡിറ്റിങ്ങും നിർവഹിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top