28 March Thursday

വിദ്യാസാഗർ സംഗീതത്തിന്റെ 25 വർഷങ്ങൾ ; ആഘോഷങ്ങൾക്ക് തയ്യാറെടുത്ത് കൊച്ചി

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023



കൊച്ചി : മലയാളിക്ക് സിനിമാ സംഗീതം എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്ന പേരുകളിലൊന്നാണ് വിദ്യാസാഗർ.  വിദ്യാസാഗർ സംഗീതത്തിന്റെ സുവർണ്ണ കാലഘട്ടം തൊണ്ണൂറുകളിലാണ് തുടങ്ങുന്നത്,അന്നുമുതൽ  ഇന്നുവരെ എത്രയോ തലമുറകൾ കടന്ന് ഇന്നും വിദ്യാസാഗർറിൻ്റെ ഈണങ്ങൾ മൂളുന്നു.

25 വർഷത്തെ  സംഗീതസപര്യയുടെ ഒരു സങ്കലനമാണ് ജൂൺ 10നു കൊച്ചിയിലെ അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന പരിപാടി. വിദ്യാസാഗറിന്റെ കേരളത്തിലെ ആദ്യത്തെ ലൈവ് പ്രോഗ്രാമിന് കൊക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സും, നോയ്‌സ് ആൻഡ് ഗ്രൈൻസും ചേർന്നാണ്  അവസരം ഒരുക്കുന്നത്. 'മെലഡി കിങ്' എന്ന് വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ വിദ്യാസാഗർ നിശയിൽ ഇന്ത്യയിലെ പ്രമുഖ ഗായകരായ. ഹരിഹരൻ, എം ജി ശ്രീകുമാർ, മധു ബാലകൃഷ്ണൻ, വിജയ് യേശുദാസ്, നജീം അർഷാദ്, ഹരീഷ് ശിവരാമകൃഷ്ണൻ, ദേവാനന്ദ്, ശ്വേതാ മോഹൻ, മൃദുല വാര്യർ, റിമി ടോമി, രാജലക്ഷ്മി, നിവാസ് തുടങ്ങി നിരവധി പേരാണ് പ്രധാനമായും ഈ പരിപാടിയിൽ പങ്കെടുക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top