12 July Saturday

''ബനാറസ്'' വീഡിയോ ഗാനം ജൂൺ 27ന് റീലീസ് ചെയ്യും

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

കൊച്ചി : സമീർ അഹമ്മദ് ഖാന്റെ മകൻ സെയ്ദ് ഖാൻ - സോണൽ മൊണ്ടേറോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയതീർത്ഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ സിനിമയായ "ബനാറസി"ന്റെ വീഡിയോ ഗാനം ജൂൺ 27-ന് റീലീസ് ചെയ്യും. സമീര്‍ അഹമ്മദ് ഖാന്റെ മകന്‍ സായിദ് ഖാന്റെ ആദ്യ ചിത്രമാണ് "ബനാറസ് ". ബനാറസിലെ മനോഹരമായ ചുറ്റുപാടിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ബനാറസിലെ ഘാട്ട് പ്രദേശങ്ങളുടെ ചിത്രീകരണമാണ് ബനാറസിന്റെ മറ്റൊരു പ്രത്യേകത.മലയാളം ഉൾപ്പെടെഅഞ്ച് ഭാഷകളില്‍ ഒരേ സമയം റിലീസിന് തയ്യാറെടുക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും  മോഷൻ പോസ്റ്ററിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിലൂടെ തിലക് രാജ് ബല്ലാലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അദ്വൈത ഗുരുമൂർത്തി ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അജനീഷ് ലോക്നാഥാണ്. ജൂൺ 27-ന് ബാംഗ്ലൂറിൽ നടക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ചാണ് ബനാറസിന്റെ വീഡിയോ ഗാനം റിലീസ് ചെയ്യുന്നത്.പി ആർ ഒ-എ എസ് ദിനേശ്, ശബരി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top