25 April Thursday

തോറ്റം പാട്ടുറയുന്ന മലേപൊതി എന്ന സിനിമയുടെ ഓഡിയോ സിഡി പ്രകാശനം നടന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022


കൊച്ചി : പാലക്കാട് ജില്ലയിലെ മലേപൊതി എന്ന സ്ഥലത്തെ കഥാ പശ്ചാത്തലമാക്കി നവാഗതനായ ഫിറോസ് രചനയും സംവിധാനവും നിർവ്വഹിച്ച മലേപൊതി ഒരുങ്ങുന്നു.സിംഗിൾ ബ്രിഡ്ജ് ഫിലിം കോർപറേഷന്റെ  ബാനറിൽ  ധർമ്മരാജ് മങ്കാത്ത് നിർമ്മിക്കുന്ന ചിത്രത്തിൽ മീനാക്ഷി കേന്ദ്ര കഥാപാത്രമാകുന്നു. മനോജ് ഗിന്നസ് പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിൽ സാജുക്കൊടിയനും കഥാപാത്രമാകുന്നു.

എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ സംവിധായകൻ ഫിറോസ്, സംഗീത സംവിധായിക സോണി സായ്,നിർമ്മാതാവ് ധർമ്മരാജ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പ്രശസ്ത സംവിധായകൻ പ്രജീഷ് സെൻ ചിത്രത്തിൻ്റെ ഓഡിയോ സിഡി പ്രകാശനം നിർവഹിച്ചു.

ആര്യലക്ഷ്മി കൈതക്ക ൽ,സോണിസായ്. ബാലൻ സി കെ എന്നിവരുടെ രചനയിൽ വനിത സംഗീത സംവിധായക സോണി സായ് ഗാനങ്ങൾക്ക് ഈണവും  പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് മധു ബാലകൃഷ്ണൻ, സോണി സായ്,മനീഷ തുടങ്ങിയവരാണ്. പി ആർ ഒ: എം കെ ഷെജിൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top