26 April Friday

VIDEO:- സമരമായി പടര്‍ന്ന് യുവത; കര്‍ഷക സമരത്തിന് റാപ്പ് സം​ഗീതമൊരുക്കി ആലപ്പുഴക്കാര്‍

സ്വന്തം ലേഖകൻUpdated: Tuesday Feb 2, 2021
ആലപ്പുഴ>
ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആലപ്പുഴയിൽ നിന്നൊരു റാപ്പ് സംഗീത വീഡിയോ.  സമരമായി പടരണം' സംഗീത വീഡിയോ  സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 'വാ നിറച്ച് തിന്നുമുരുള തൊണ്ടയിൽ തൊടുന്നമുമ്പ് കാല് വിണ്ട കർഷകന്റെ പശിയെ നമ്മൾ അറിയണം'.  ആദ്യവരിമുതൽ കർഷകർക്ക് പിന്തുണയറിയിക്കുകയാണ്  യുവാക്കൾ.
 
തീയറ്റർ കലാകാരനായ എടത്വ സ്വദേശി എം എസ് ശിവകുമാറാണ്   പ്രധാന അഭിനേതാവും ഗായകനും. സുഹൃത്ത് പ്രവീൺ പ്രഭ ഫേസ്ബുക്കിൽ കുറിച്ച വരികളാണ് ശിവകുമാർ റാപ്പ് ആക്കിയത്.  നല്ല താളം തോന്നി.  മനസിൽ സൂക്ഷിച്ചു.  ആലപ്പുഴയിൽ സുഹൃത്ത് ആദിലിനെ സമീപിച്ചു.  അതോടെയാണ് സമരമായ് പടരാം ജനിക്കുന്നത്’ ശിവകുമാർ പറഞ്ഞു.
 
അണിയറ പ്രവർത്തകരായ ദിലീഷ് ദാമോദരൻ, വിഷ്ണു ഉദയൻ, ആദിൽ നവാസ്, ശിവകുമാർ എന്നിവർ

അണിയറ പ്രവർത്തകരായ ദിലീഷ് ദാമോദരൻ, വിഷ്ണു ഉദയൻ, ആദിൽ നവാസ്, ശിവകുമാർ എന്നിവർ

കുട്ടനാട്ടിലെ മുക്കൊടി, പുതുവൽ, ആലപ്പുഴ തിരുമല എന്നിവിടങ്ങളിലെ കർഷകരാണ് ശിവകുമാറിനൊപ്പം അഭിനയിച്ചത്. ആലപ്പുഴ മാർക്കറ്റിലെ ദൃശ്യങ്ങളും ഡൽഹിയിലെ കർഷക സമരത്തിൽ ഏറെ ശ്രദ്ധനേടിയ ട്രാക്‌ടർ റാലിയും  ഉൾപ്പെടുത്തിയിട്ടുണ്ട്. 'കോർപ്പറേറ്റ് തമ്പുരാന് ദാസ്യവേല ചെയ്‌തിടുന്ന കേന്ദ്രഭരണ കഴുതകൾക്ക് ശാസനം പടച്ചിടാൻ കരുത്തൊഴിഞ്ഞ ദേഹമല്ല നമ്മളെന്ന് കാട്ടിടാൻ...' എന്നിങ്ങനെ കേന്ദ്ര സർക്കാർ നയങ്ങളെ ചോദ്യംചെയ്യുന്ന വരികൾ.
 സമൂഹമാധ്യമത്തിലൂടെ സഹായം അഭ്യർത്ഥിച്ച് ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് പണം കണ്ടെത്തിയത് . അനന്ദു റോയ് വരികൾക്ക് സംഗീതം നൽകി. വിഷ്‌ണു ഉദയൻ കൺസെപ്റ്റും സംവിധാനവും നിർവഹിച്ചു. സിനിമാ പ്രവർത്തകനായ ദിലീഷ് ദാമോദരനാണ് ക്യാമറ. ആദിൽ നവാസാണ് എഡിറ്റർ. പോസ്‌റ്റർ ഹരിൺ കൈരളിയും ആനിമേഷൻ വിഷ്‌ണു ഷാജിയും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top