28 March Thursday

ഓണാവേശവുമായി നെറ്റ്ഫ്ളിക്‌സ്

വെബ് ഡെസ്‌ക്‌Updated: Friday Sep 9, 2022

മലയാളികൾക്ക് ഓണാശംസകൾ നേർന്നുകൊണ്ട് ഓണപ്പാട്ടുമായി നെറ്റ്ഫ്ലിക്‌സ്. 'നമ്മൾ ഒന്നല്ലേ' എന്ന ഗാനമാണ് ഓണാശംസകൾ നേർന്ന് കൊണ്ട് നെറ്റ്ഫ്ലിക്‌സ് പുറത്തിറക്കിയത്.

ഹരിത ഹരിബാബു, വർക്കി, ഫെജോ എന്നിവർ ചേർന്നാണ് നമ്മൾ ഒന്നല്ലേ എന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് . വർക്കിയുടേതാണ് സംഗീത സംവിധാനം. വർക്കി, ഫെജോ ബ്ലെസ്‍ലി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വള്ളം തുഴയുന്നതിനും പരിശീലിക്കുന്നതിനുമായി 120 സാധാരണ മനുഷ്യർ എല്ലാ ഓണക്കാലത്തും അവരുടെ സ്ഥിരം ജോലികളിൽ നിന്ന് ലീവെടുത്ത് ഒരു അസാധാരണ ടീമായി മാറുന്നു. കോവിഡ് ബാധിച്ച രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് വള്ളംകളികൾ ഈ വർഷം തിരിച്ചെത്തുന്നത്. അതുകൊണ്ട് തന്നെ ആ ആഘോഷത്തിൽ ഭാഗമാവാൻ  നെറ്റ്ഫ്ലിക്സ് തീരുമാനിച്ചത്.

ഈ സീസണിൽ പുന്നമട ബോട്ട് ക്ലബ്ബ് വീയപുരത്തിന്റെ ടീമായ വാരിയേഴ്സ്  കുട്ടനാടുമായി ചേർന്നുകൊണ്ട് അവരുടെ ജീവിതവും ഫൈനൽ റേസിലുള്ള അവരുടെ പ്രകടനവും ഒരുപോലെ ഒപ്പിയെടുത്തു. പ്രൊജക്റ്റിന്റെ ആശയം ഉടലെടുത്തത് മൈത്രി അഡ്വർടൈസിംഗ് വർക്ക്‌സിൽ നിന്നായിരുന്നു. അവർതന്നെയാണ് വീഡിയോയുടെ തിരക്കഥ എഴുതുകയും ആർടിസ്റ്റുകളെ അറിയിക്കുകയും ബോട്ട് ക്ലബ്ബുമായും പ്രൊഡക്ഷൻ ടീമുമായും സംസാരിച്ച് മൊത്തം പ്രൊഡക്ഷന്റെ എകോപനം നടത്തുകയും ചെയ്‌തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top