04 December Monday

സംഗീത ആൽബം 'അഗത' ഖത്തറിൽ പ്രകാശനം ചെയ്തു

അഹ്മദ് കുട്ടി ആറളയിൽUpdated: Thursday Aug 17, 2023

ദോഹ> സ്കൈവിഷൻ ആർട്സ് ആൻഡ് ഇവന്റസ്ന്റെ ബാനറിൽ സതീശൻ കോളിയാട്ട് നിർമിച്ചു ഭാവഗായകൻ പി ജയചന്ദ്രനും ചിത്ര അരുണും ആലപിച്ച സംഗീത ആൽബം ‘അഗത’ പ്രവാസി ക്ഷേമബോർഡ് ഡയറക്ടർ ഇ എം സുധീർ പ്രകാശനം ചെയ്തു.  

ഷിജു ആർ കാനായിയുടെ വരികൾക്ക് ദേവാനന്ദ് കൂടത്തിങ്ങൽ ഈണം പകർന്നഗാനത്തിന്റെ ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത് യുവസംവിധായകൻ അഭിറാമാണ്. അനൂപ് വൈറ്റ്ലാൻഡ് ഓർക്കസ്ട്രാഷനും റോബിൻ ഇ എം ക്യാമറയും നിർവഹിച്ചു. ചലച്ചിത്രതാരങ്ങളായ Dr സുധി ഇന്ദ്രൻ, Dr അക്ഷരവിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ആൽബം ഗുൽമോഹർ പ്രൊഡക്ഷൻസ്ന്റെ യു ട്യുബ് പേജിലൂടെയാണ് ആസ്വദകരിലെത്തുന്നത്.

എൺപതാം പിറന്നാളിലേക്ക് കടക്കുന്ന മലയാള ഗാനാലാപന രംഗത്തെ കുലപതി പിജയചന്ദ്രനുമായ് ചേർന്നൊരു ഗാനോപ‌ഹാരം ഒരുക്കാൻ സാധിച്ചതിന്റെ സന്തോഷനിറവിലാണ് അണിയറ പ്രവർത്തകർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top