29 March Friday

VIDEO:- സംഗീതത്തിന്റെ 'മഞ്ഞിൻ ചിറകു'മായി ജി വേണുഗോപാലും മകൻ അരവിന്ദും

വെബ് ഡെസ്‌ക്‌Updated: Friday Aug 20, 2021

കൊച്ചി > മുപ്പത്തിമൂന്ന് കൊല്ലം മുമ്പ് സിനിമയ്ക്ക് വേണ്ടിപാടിയ ഗാനം  മകനും ഗായകനുമായ അരവിന്ദ് വേണുഗോപാലിനൊപ്പം ആലപിച്ച് ഗായകൻ ജി വേണുഗോപാൽ. ഹൃദയവേണു ക്രിയേഷൻസിന്റെ യൂട്യൂബ് ചാനലിലാണ് ഗാനം റിലീസ് ചെയ്തത്.

വേണു നാഗവള്ളി  സംവിധാനം ചെയ്ത സ്വാഗതം എന്ന ചിത്രത്തിലെ 'മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ' യാണ് ഗാനം.

പാട്ടിനെപ്പറ്റി വേണുഗോപാൽ ഫേസ് ബുക്കിൽ കുറിച്ചതിങ്ങനെ:

1988 ലായിരുന്നു തിരുവനന്തപുരം തരംഗിണിയിൽ "മഞ്ഞിൻ ചിറകുള്ള " റെക്കാർഡിംങ്ങ്. പുതിയ സംഗീത സംവിധായകനും, മലയാള സിനിമാ സംഗീതത്തിലെ ഒരു ടൈട്ടനുമായ ശ്രീ  ചിദംബരനാഥന്റെ മകനായ രാജാമണിയാണ് സംഗീതം ചിട്ടപ്പെടുത്തിയത്. ബിച്ചു തിരുമലയുടെ രചന. ഞാനും, എം.ജി.ശ്രീകുമാറും, മണികണ്ഠനും, പുതിയ ഗായികയായ മിനി ജോസഫുമാണ് (പിൽക്കാലത്ത് മിൻമിനി ) ഈ പാട്ടിന് ശബ്ദം നൽകിയിരിക്കുന്നത്. മുപ്പത്തിമൂന്ന് വർഷത്തിനിപ്പുറം ഈ ഗാനം ഇന്നും പുതിയ തലമുറയെ സന്തോഷിപ്പിക്കുന്നു, അവർ അതേറ്റ് പാടുന്നു. അവരുടെ പ്രതിനിധിയായി എന്റെ മകൻ അരവിന്ദ് എന്നോടൊപ്പം ചേരുന്നു, ഈ പാട്ടിലുടനീളം

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top