24 April Wednesday
ആല്‍ബം ഗാനത്തിന് കിട്ടുന്ന അപൂര്‍വനേട്ടം

മലയാളികള്‍ ഒരുക്കിയ 'മൗനം സൊല്ലും വാര്‍ത്തൈകള്‍' തമിഴ് ആല്‍ബത്തിന് യൂട്യൂബില്‍ ഒരു കോടി വ്യൂസ്

വെബ് ഡെസ്‌ക്‌Updated: Saturday May 19, 2018

കൊച്ചി >  പ്രേക്ഷകരുടെ മനംകവര്‍ന്ന  തമിഴ് റൊമാന്റിക് മ്യൂസിക് വീഡിയോ 'മൗനം സൊല്ലും വാര്‍ത്തൈകള്‍' യൂട്യൂബില്‍ ഒരു കോടി വ്യൂസ് കടന്നു. ഒരു ആല്‍ബം ഗാനത്തിന് കിട്ടുന്ന അപൂര്‍വ നേട്ടമാണിത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 9നാണ് യുട്യൂബില്‍ വീഡിയോ റിലീസ് ചെയ്തത്.

വീഡിയോയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത് അവാര്‍ഡ് ജേതാവായ ഫിലിം മേക്കര്‍ രാഹുല്‍ റിജി നായരാണ്. ജയകുമാര്‍ എന്‍ രചിച്ച വരികള്‍ക്ക് സിദ്ധാര്‍ത്ഥ പ്രദീപാണ് സംഗീതം നല്‍കിയത്.

അമൃത ജയകുമാറും നിതിന്‍ രാജും വളരെ മനോഹരമായി ആലപിച്ച ഗാനം പെട്ടെന്ന് തന്നെ എല്ലാവരുടെയും പ്രിയപ്പെട്ടതായി മാറി. വിനീത കോശിയുടെയും അഭിമന്യു രാമാനന്ദന്റെയും ഹൃദ്യമായ അഭിനയം വീഡിയോയുടെ സ്വീകാര്യത കൂട്ടി.

ഛായാഗ്രഹണം ല്യൂക്ക് ജോസും ചിത്രസംയോജനം അപ്പു ഭട്ടതിരിയുമാണ് നിര്‍വഹിച്ചത്. ഗാനരചയിതാവ് ഒഴികെ 'മൗനം സൊല്ലും വാര്‍ത്തൈകള്‍' മ്യൂസിക് വീഡിയോക്ക് വേണ്ടി പ്രവര്‍ത്തിച്ചിരിക്കുന്നവരെല്ലാം മലയാളികളായിരുന്നു. ഫസ്റ്റ് പ്രിന്റ് സ്റ്റൂഡിയോസാണ് വീഡിയോ നിര്‍മിച്ചത്.

'മൗനം സൊല്ലും വാര്‍ത്തൈകള്‍' അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കുന്ന വീഡിയോ



'മൗനം സൊല്ലും വാര്‍ത്തൈകള്‍' മ്യൂസിക് വീഡിയോ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top