23 April Tuesday

കേരളീയ ഗാനങ്ങളുമായി ‘മമ മലയാളം’ വീഡിയോ ആൽബം

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2019

കേരളപ്പിറവി ദിനത്തിൽ കേരളത്തിനും ലോകമെമ്പാടുമുള്ള മലയാളികൾക്കുമായി ‘മ മ മലയാളം ’വീഡിയോ ആൽബം പുറത്തിറക്കി. കേരളത്തിന്റെ സംസ്കാരവും സൗന്ദര്യവും കലാരൂപങ്ങളും രുചിഭേദങ്ങളും ഗൃഹാതുരതയും കോർത്തിണക്കിയുള്ളതാണ്‌ മ മ മലയാളം.

പ്രവാസിയായ അനൂപ് നായരാണ്‌ ആൽബം പുറത്തിറക്കിയത്‌. മധു ബാലകൃഷ്ണൻ,സൗമ്യ ഉണ്ണികൃഷ്ണൻ , ശ്രുതിനാഥ്  എന്നിവർ പാടിയ ഗാനങ്ങൾ എഴുതിയത് അനൂപ് നായരും അൻതാരയും ചേർന്നാണ് .സംഗീതം അനൂപ്‌ നായർ  (കടപ്പാട് :ബിജു ജോൺ).

കവി പ്രൊഫസർ വി മധുസൂദനൻ നായർ ,ഡബ്ബിങ് ആർട്ടിസ്‌റ്റ്‌  ഭാഗ്യലക്ഷ്മി ,നർത്തകി  ദീപ കർത്താ എന്നിവരും വീഡിയോ ആൽബവുമായി സഹകരിച്ചു. സന്ദീപ് മാറാടിയും പ്രസാദ് പണിക്കരും ചേർന്നാണ്‌ ഛായാഗ്രഹണം .
ടെക്നീക്കൽ ഡിറക്ഷൻ:കിഷോർ ബാബു , ഡിസൈൻ ഡിറക്ഷൻ:ബൈജൂസ്‌, എഡിറ്റിംഗ്: ബോബി ജോൺ ,കളറിംഗ് :ജോസ് ആരുകാലിൽ, നൃത്ത സംവിധാനം :ദീപ കർത്താ ,അശ്വതി നായർ ,രശ്മി ശ്രീജേഷ്, ബിജു മുവാറ്റുപുഴ,ശ്രീകുമാർ വി മേനോൻ ,ജോബി തോമസ് എന്നിവർ  കോർഡിനേഷൻ നിർവഹിച്ചു.

ആൽബം യൂട്യൂബ് ലിങ്ക്‌
https://www.youtube.com/watch?v=XdB5PgajOgw


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top